കോഴിക്കോട് : കമ്യൂണിസത്തിനും സോഷ്യലിസത്തിനും റിവിഷനിസത്തിനും ഒപ്പം പ്രസംഗത്തിനിടയ്ക്ക് പരിസ്ഥിതി കൂടി പറയുന്ന സിപിഐ സഖാക്കള്‍ വനം കൊള്ളയ്ക്കും ദേശദ്രോഹത്തിനും കൂട്ട് നില്ക്കുന്നതായി യുവമോര്‍ച്ച. സിപിഐയുടെ നിയമ സഹായം ഇപ്പോള്‍ വേണ്ടത് വനം വെട്ടി വെളുപ്പിച്ച അഭിനവ വീരപ്പന്മാര്ക്കാണെന്നും രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്.
രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് നിയമ സഹായം നല്‍കുമെന്ന് സിപിഐ പറയുമ്പോള്‍ അവരുടെ ഭാരതത്തോടുള്ള ആ സമീപനം തന്നെയാണ് വ്യക്തമാകുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഗണേഷ് കുറ്റപ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സാര്‍വ്വദേശീയ വികാരം എന്നത് ദേശീയതയ്ക്ക് മുകളില്‍ നില്ക്കുന്നതും ഒക്കെ പലകുറി സഖാക്കള്‍ തന്നെ തെളിയിച്ചതാണ്. സിപിഐ നേതാവ് ബിനോയ് വിശ്വം ഇപ്പോള്‍ എവിടെയാണ്. പരിസ്ഥിതി സ്നേഹിയായ സിപിഐയുടെ പുതിയ മന്ത്രി പ്രസാദും എവിടെയെന്നും ഗണേഷ് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: