ന്യൂദല്‍ഹി: മതപീഡനം സഹിക്കവയ്യാതെ ഇന്ത്യയിലേക്ക് പലായനം ചെയ്ത പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെ മുസ്ലിം ലീഗ് നല്കിയ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. അഞ്ചു സംസ്ഥാനങ്ങളിലായി കഴിയുന്ന, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, പാഴ്സികള്‍, സിഖുകാര്‍, ജൈനര്‍ എന്നിവര്‍ക്ക് പൗരത്വം നല്കാന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ലീഗ് ഹര്‍ജി നല്‍കിയത്.
ഈ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ക്കും പൗരത്വം നല്‍കണമെന്നാണ് ലീഗിന്റെ ആവശ്യം. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യം എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സീനിയര്‍ അഭിഭാഷകന് കപില്‍ സിബലാണ് ലീഗിനായി ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: