Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനി ശൈലജ നമശ്ശിവായ ചൊല്ലട്ടെ

ലോകത്തിലെ സകലമാന സംഗതികളെക്കുറിച്ചും ബോധ്യമുള്ളതിനാല്‍ ശൈലജയ്‌ക്ക് എന്തും പറയാന്‍ അവകാശവും അധികാരവും ഉണ്ടെന്ന് മൂത്ത സഖാക്കള്‍ കട്ടായം പറയുന്നു. പക്ഷേ, ഹിന്ദുക്കളും അവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടവയുമായി മാത്രമേ പറയാന്‍ പാടുള്ളൂ. അങ്ങനെയല്ലാതെ വന്നാല്‍ സംഗതി കഠിനാല്‍ കഠിനമായിരിക്കും.

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Jun 13, 2021, 05:39 am IST
in Kerala

എല്ലാം കഴിഞ്ഞ് ക്ഷേത്രത്തിലാണിപ്പോള്‍ കൈവെച്ചിരിക്കുന്നത്. സര്‍വരുടെയും ആരോഗ്യം നോക്കുന്ന നേരത്ത് സ്വന്തം ആരോഗ്യം നോക്കാന്‍ പറ്റാത്തതിന്റെ ദേഷ്യം ക്ഷേത്രമുറ്റത്താവാം – അതും ശിവ ക്ഷേത്രമുറ്റത്താവാം എന്നത്രേ കെ.കെ.ശൈലജ (അതേന്ന് ചിലരൊക്കെ ടീച്ചറമ്മ എന്നു വിളിക്കുന്ന ടിയാള്‍ തന്നെ. ജനിക്കുമ്പോള്‍ ടീച്ചറല്ലാത്തതിനാല്‍ ആ വിളിക്ക് അത്ര പ്രസക്തിയില്ല) യുടെ നിലപാട്.

ലോകത്തിലെ സകലമാന സംഗതികളെക്കുറിച്ചും ബോധ്യമുള്ളതിനാല്‍ ശൈലജയ്‌ക്ക് എന്തും പറയാന്‍ അവകാശവും അധികാരവും ഉണ്ടെന്ന് മൂത്ത സഖാക്കള്‍ കട്ടായം പറയുന്നു. പക്ഷേ, ഹിന്ദുക്കളും അവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടവയുമായി മാത്രമേ പറയാന്‍ പാടുള്ളൂ. അങ്ങനെയല്ലാതെ വന്നാല്‍ സംഗതി കഠിനാല്‍ കഠിനമായിരിക്കും.

നിയമസഭയില്‍ ശൈലജ പറഞ്ഞ ഒരു കാര്യം ശിവക്ഷേത്രദര്‍ശനത്തെക്കുറിച്ചാണ്. തികഞ്ഞ അന്ധവിശ്വാസമാണത്രേ അത്. അന്ധവിശ്വാസം എന്നത് അന്ധന്മാരുടെ വിശ്വാസമെന്നോ വിശ്വാസത്തിന്റെ അന്ധതയെന്നോ സമാസിക്കാനൊന്നും ശൈലജ മിനക്കെട്ടിട്ടില്ല. അത് അന്ധവിശ്വാസമാണ്, അത്ര തന്നെ!

മേപ്പടി സഭയില്‍ ഇടതിലും വലതിലും ഇരിക്കുന്നവര്‍ക്ക് ഇക്കാര്യത്തിലെ ന്യായാന്യായതകളൊന്നും പ്രശ്‌നമല്ല. ഹിന്ദുക്കളുടെ കാര്യം വരുമ്പോള്‍’ ഞങ്ങളൊന്നും ഇന്നാട്ടുകാരല്ല’ എന്ന സ്‌റ്റൈലിലാണ്. ഹിന്ദുക്കള്‍ക്കും അവരുടെ വിശ്വാസ- ആദര്‍ശങ്ങള്‍ക്കും വേണ്ടി രണ്ടു വാക്കു പറയാന്‍ ആരുമില്ല. അതിനാല്‍ തന്നെ ശൈലജയ്‌ക്കും കൂട്ടര്‍ക്കും എന്തും പുലമ്പാം.

നാളിന്നോണം ക്ഷേത്രമെന്താണ്, അതിന്റെ നിര്‍മിതി, അതിന്റെ സംസ്‌കാരം, സ്വാധീനം ഇത്യാദികളെക്കുറിച്ച് അജ്ഞയായ ശൈലജ പാര്‍ട്ടി ഓഫീസു പോലുള്ള ഒരിടം ആണ് അതെന്നാണ് കരുതിയിരിക്കുന്നത്. (തെരഞ്ഞെടുപ്പു കാലത്തെ സ്ഥിതി വേറെ)

പാര്‍ട്ടി ഓഫീസിലെ തിസീസും ആന്റി തിസീസും എന്താണെന്ന് നാം ഷൊര്‍ണൂരില്‍ നിന്നു കണ്ടു. ഒരുപാടു ശശിമാരുടെ ലീലാവിലാസങ്ങള്‍ കേട്ടറിഞ്ഞ ശൈലജയുടെ നിരീക്ഷണത്തില്‍ ശിവക്ഷേത്രങ്ങളില്‍ (എല്ലാ ക്ഷേത്രങ്ങളിലും) ഇങ്ങനെയാവാനാണ് തരമെന്ന് കണക്കുകൂട്ടി.

 എന്നാല്‍ ഭഗവത് ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനോട് എന്താണ് ക്ഷേത്രമെന്ന് വിശദീകരിച്ചു കൊടുക്കുന്നുണ്ട്. അത് ഇപ്രകാരമാണ്:’ ഇദം ശരീരം കൗന്തേയ /  ക്ഷേത്രമിത്യഭിധീയതേ / ഏതദ്യോ വേത്തി തം പ്രാഹു:/ ക്ഷേത്രജ്ഞ ഇതി തദ്വിദ:/

അര്‍ജുന, ഈ ശരീരത്തെ ക്ഷേത്രമെന്നു വിളിച്ചു പോരുന്നു. ഈ ശരീരത്തെ അറിയുന്നവനെ ക്ഷേത്രേജ്ഞനെന്നും അതിനെപ്പറ്റി അറിവുള്ളവര്‍ പറയുന്നു. ഇത് അര്‍ജുനനോട് മാത്രമായി പറഞ്ഞതല്ല. ലോകത്തിന്റെ വെളിച്ചമെന്ന് ജര്‍മനിയും ജപ്പാനും ഫ്രാന്‍സുമുള്‍പ്പെടെ വിശേഷിപ്പിക്കുന്ന ഭഗവത്ഗീതയില്‍ വ്യക്തമാക്കിയതാണ്. ഭാരതത്തിന്റെ മടിത്തട്ടില്‍ പിറന്ന ജ്ഞാനത്തെ തിരിച്ചറിയാത്തവര്‍ ഇന്നും അന്ധവിശ്വാസമെന്നും അനാചാരമെന്നും കപട അനുഷ്ഠാനമെന്നും പറഞ്ഞു നടക്കുമ്പോള്‍ ആര്‍ക്കാണ് യഥാര്‍ഥ കാഴ്ചപ്പാടുള്ളതെന്ന് തിരിച്ചറിയണം. ശൈലജയുടെ മുന്‍ഗാമിയായ ശ്രീമതി ഒന്നുകൂടി മ്ലേച്ഛമായ നിരീക്ഷണം നടത്തിയത് ഇത്തരുണത്തില്‍ ഓര്‍ക്കണം. സ്ത്രീകള്‍ അമ്പലക്കുളത്തില്‍ മുങ്ങിനിവര്‍ന്ന് ദര്‍ശനം നടത്തുന്നതിനെ കഴുകദൃഷ്ടിയില്‍ കണ്ടതാണല്ലോ ആ മഹതിയുടെ മേന്മ. പാര്‍ട്ടി ഓഫീസിന്റെ പരിഹാസ്യതയിലേക്കാണ് ഇരുവരും അവരുടെ ഒത്താശക്കാരും അറിയാതെ വിരല്‍ ചൂണ്ടിയതെന്ന് വ്യക്തം.

  ഏറ്റവും ഉത്തമത്തിലുള്ളതും ശാസ്ത്രീയവുമാണ് ക്ഷേത്രത്തിന്റെ നിര്‍മിതി. അത് വെറുമൊരു കൂടാരമോ വീടോ ആലയമോ അല്ല. അവിടെ പോയാല്‍ , അതിന്റെ പ്രതലത്തിലൂടെ നടന്നാല്‍ ശാരീരിക, മാനസിക, ആത്മീയ ,ഭൗതിക, ആരോഗ്യമാണ് തനിയേ വന്നുഭവിക്കുക. ക്ഷേത്രത്തില്‍ നില നില്‍ക്കുന്ന അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ അഭൗമമായ ഒരു ഊര്‍ജം ഭക്തനെ വലയം ചെയ്യുകയാണ്. പ്രദക്ഷിണത്തിലൂടെ രക്തസമ്മര്‍ദ്ദ പ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നു. സൂര്യരശ്മിയിലൂടെ വിറ്റാമിന്‍ ഡി സമൃദ്ധമായി കിട്ടുന്നു. ഏറ്റവും മികച്ച പ്രതിരോധമാണ് ശരീരത്തിന് അതു വഴി കിട്ടുന്നത്. ഓക്‌സിജന്‍ സമൃദ്ധമായി കിട്ടുന്ന മറ്റൊരു സ്ഥലമാണ് ക്ഷേത്രത്തിലെ ആല്‍മരച്ചുവട്. ഏഴു തവണ ആല്‍മരപ്രദക്ഷിണം വിഭാവനം ചെയ്തതു തന്നെ അത്രയും ഓക്‌സിജന്‍ ശരീരത്തിനു കിട്ടാന്‍ വേണ്ടിയാണ്. അതുവഴി സപ്തര്‍ഷികളെയും സപ്തമാതാക്കളെയും സപ്തസ്വരങ്ങളെയും … മറ്റും മറ്റും ഓര്‍ക്കാന്‍ സാധിക്കുന്നു. അറിയാതെ ബുദ്ധിയും വളരുന്നു. ശിവലിംഗത്തിന്റെ രൂപം

തന്നെ പ്രപഞ്ചത്തിന്റെ ആകൃതിയിലാണ്. ആചാര്യന്മാര്‍ ബ്രഹ്മാണ്ഡം എന്നു പറഞ്ഞത് ഏതെങ്കിലും പരിഹാസ്യ മുദ്രാവാക്യം പോലെയല്ല. ന്യൂട്രോണും പ്രോട്ടോണും ഇലക്ട്രോണും ചേര്‍ന്ന ആറ്റത്തിന്റെ ഘടനാവിശേഷത്തിന്റെ ഉള്‍ പ്പൊരുളിലേക്കുള്ള കണ്ണോട്ടമാണ് ആത്യന്തികമായി അവിടെ സംഭവിക്കുന്നത്. താളം തെറ്റാത്ത ജീവിതത്തിന്റെ ‘ശിവാ ‘വസ്ഥയിലേക്കുള്ള ഉയര്‍ന്നു പറക്കല്‍ ഓരോ പ്രദക്ഷിണത്തിലും സംഭവിക്കുന്നു.ആ  ശിവം ഇല്ലാതായാല്‍ ‘ശവം ‘ ആയി. ഇതെല്ലാം അറിഞ്ഞിട്ടാണോ ക്ഷേത്രദര്‍ശനം  നടത്തുന്നത് എന്നാവും ശൈലജയും പ്രഭൃതികളും ചോദിക്കുക. അറിഞ്ഞില്ലെങ്കിലും അങ്ങനെയൊക്കെ സംഭവിക്കും. കാരണം ഋഷീശ്വരന്മാര്‍ അനുഭവസ്ഥലികളില്‍ നിന്ന്  ആത്മ നിര്‍വൃതിയോടെ രൂപപ്പെടുത്തിയതാണ്.

മറ്റുള്ളവനെ കൊല്ലാനും വോട്ടു നേടാനുള്ളചതിപ്രയോഗത്തിന് അരങ്ങൊരുക്കാനും ഉപയോഗിക്കുന്ന പാര്‍ട്ടിഓഫീസുകളുടെ ക്രൗര്യവും കാടത്തവും ക്ഷേത്രങ്ങളില്‍ ഉണ്ടെന്ന് കരുതുന്നുവെങ്കില്‍ അതൊരു ഹിമാലയന്‍ വിഡ്ഢിത്തമാണ്. ക്ഷേത്രത്തെയും അവിടത്തെ സംസ്‌കാരത്തെയും അറിയുന്നവര്‍ വലിയ പ്രകാശഗോപുരമാവുന്നു. അത്ര അറിയാത്തവര്‍ ആ പ്രകാശം കണ്ട് വഴിനടക്കുന്നു. അത്യാവശ്യം അറിവുള്ളവരും വിശ്വാസികളും ദര്‍ശനത്തിന് പോകാത്തവരും അങ്ങനെയൊരു വെളിച്ചമുള്ളത് നന്മയ്‌ക്കെന്ന് കരുതുന്നു. ശൈലജയെ പോലുള്ളവര്‍ ആ വെളിച്ചത്തിനു നേരെ ഓരിയിടുന്നു. അത്തരക്കാരോട് ഭഗവാന്‍  ഇതാ ഇങ്ങനെ പറയുന്നു: ‘ ഞാനറിയുന്നു, ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നു എന്നിങ്ങനെയുള്ള ഭാവം ഓരോരുത്തര്‍ക്കുമുള്ളതാണ്. ഈ ‘ഞാന്‍’ ഭാവത്തെയാണ് അഹങ്കാരമെന്നു വിളിക്കുന്നത്. അഹങ്കാരത്തോടൊപ്പം വരുന്നതാണ് മമകാരം – ‘എന്റേത് ‘ എന്ന ഭാവം. ഇവിടെ ക്ഷേത്രദര്‍ശനത്തിലേക്ക് അരിവാളു വീശിയ ശൈലജയും സംഘവും മറ്റ് ആലയങ്ങളെ ‘വിശുദ്ധ’ മാക്കി വെക്കും. അത് എന്തുകൊണ്ടാണെന്ന തിരിച്ചറിവ് പതിയെപ്പതിയെ എല്ലാവര്‍ക്കും ഉണ്ടാവുന്നുണ്ട്. ഇനി അറിഞ്ഞാലും ഇല്ലെങ്കിലും വിശ്വസിച്ചാലും ഇല്ലെങ്കിലും ‘നമശ്ശിവായ’ എന്നു ജപിച്ചു കൊള്ളുക. കമ്യൂണിസ്റ്റ് കാട്ടാളത്തം അലിഞ്ഞലിഞ്ഞ് ‘തീര്‍ഥ’ സമാനമാവും.

(ക്ഷേത്രം സംബന്ധിച്ച ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് ഉദിത് ചൈതന്യയോട് കടപ്പാട്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.