മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളിയായ ദേവദത്ത് പടിക്കല്‍ അടക്കം ആറു പുതുമുഖങ്ങള്‍ ഇരുപതംഗ ടീമില്‍ സ്ഥാനം നേടി. കേരള താരം സഞ്ജു സാംസണും ടീമിലുണ്ട്. സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ക്യാപ്റ്റന്‍. ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്കുവാദ്, കൃഷ്ണപ്പ ഗൗതം, ചേതന്‍ സക്കാരിയ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് റാണ എന്നിവരാണ് ടീമിലിടം നേടിയ പുതുമുഖങ്ങള്‍. മലയാളിയായ സന്ദീപ് വാര്യര്‍ അടക്കം അഞ്ചു നെറ്റ് ബൗളര്‍മാരും ടീമിനൊപ്പം ശ്രീലങ്കയിലേക്ക പോകും.
അടുത്തമാസമാണ് ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനം. മൂന്ന് ഏകദിനങ്ങളും അത്രയും തന്നെ ടി 20 മത്സരങ്ങളും ഉള്‍പ്പെടുന്നതാണ് പരമ്പര. എല്ലാ മത്സരങ്ങളും കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് അരങ്ങേറുക. ഏകദിനങ്ങള്‍ ജൂലൈ 13, 16, 18 തീയതികളിലും ട്വി 20 മത്സരങ്ങള്‍ 21, 23, 25 തീയതികളിലും നടക്കും.
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന് (ക്യാപറ്റന്), പുഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്കുവാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന് കിഷന്, സഞ്ജു സാംസണ് , യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചാഹര്‍, കെ.ഗൗതം, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹാര്‍, നവ്ദീപ് സെയ്നി, ചേതന്‍ സക്കാരിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: