തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്തെ കൂടുതൽ കുട്ടികൾക്ക് കൊവിഡ്. ഇരുപതിലധികം കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് ആയമാർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് രോഗലക്ഷണമുളളവരിൽ പരിശോധന നടത്തിയത്.
ശിശുക്ഷേമസമിതിയിലെ 12 കുട്ടികൾക്ക് കൊവിഡ് പിടിപെട്ടിരുന്നു. മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് ശിശുക്ഷേമസമിതി അധികൃതർ അറിയിച്ചു. എസ് എ ടിയിലും തൈക്കാട് ആശുപത്രിയിലുമായി കുട്ടികൾ ചികിത്സയിലാണ്.
സമിതിയിലെ കൊല്ലം, ആലപ്പുഴ കേന്ദ്രങ്ങളിലെ കുഞ്ഞുങ്ങൾക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഡ്യൂട്ടിക്കെത്തുന്നവരെ ആർടിപിസിആർ പരിശോധന നടത്തിയാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാലിപ്പോൾ പരിശോധന നിർബന്ധമല്ലെന്നാണ് ജീവനക്കാർ തന്നെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: