തൃശൂര്‍: പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പിന് തൃശൂര്‍ മുളയം സ്വദേശിനി അനു ബോവാസ് അര്‍ഹയായി. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ രസതന്ത്രത്തില്‍ ഗവേഷണവിദ്യാര്‍ത്ഥിനിയാണ് അനു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള ഈ ഫെലോഷിപ്പ് ഗവേഷണത്തിന്റെ ആദ്യ വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ലഭിച്ചു തുടങ്ങുക. രണ്ടും മൂന്നും വര്‍ഷങ്ങളില്‍ മാസം തോറും 70,000 രൂപ വീതവും നാലും അഞ്ചു വര്‍ഷങ്ങളില്‍ മാസം തോറും 80,000 രൂപയും ലഭിക്കും. ഗവേഷകന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 45 മുതല്‍ 55 ലക്ഷം രൂപ വരെ ലഭിക്കും. ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന ഫെലോഷിപ്പ് ഗ്രാന്റ് ലഭിക്കുന്ന പദ്ധതികളിലൊന്നാണിത്.
പോളിമര്‍ മെറ്റലുകളിലാണ് അനു ഗവേഷണം നടത്തുന്നത്. ഹൈഡ്രജന്‍ വെള്ളത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന രാസപ്രവര്‍ത്തനത്തിന്റെ വേഗം കൂട്ടുന്ന പുതിയ കാറ്റലിസ്റ്റുകള്‍ കണ്ടെത്തുകയാണ് ഗവേഷണ ലക്ഷ്യം. അനുവിന് ജെആര്‍എഫ്, ഗേറ്റ് യോഗ്യതകളും ലഭിച്ചിട്ടുണ്ട്.
തൃശൂര്‍ സെന്റ് തോമസ് കോളെജില്‍ നിന്നാണ് കെമിസ്ട്രിയില്‍ ബിരുദം നേടിയത്. ബിരുദാനന്തര ബിരുദപഠനം പഞ്ചാബിലായിരുന്നു. അക്കാലയളവില്‍ ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പും ലഭിച്ചിരുന്നു. സഹോദരന് എബിന് ബോവാസ് ഇന്‍ഫോസിസ് ജീവനക്കാരനാണ്.
മുളയം തച്ചാട് ബോവാസിന്റെയും മേരിയുടെയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: