തൃശൂര്‍: ജനറല്‍ ആശുപത്രിയില്‍ കൊവിഡ് രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചതായി പരാതി. അടാട്ട് ഉടലക്കാവ് അമ്മനത്ത് സത്യന്റെ ഭാര്യ ശോഭ (45) ആണ് മരിച്ചത്. കൊവിഡിനെത്തുടര്‍ന്ന് പത്ത് ദിവസത്തോളമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശോഭ.
കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനാല്‍ ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് കറന്റ് പോയ സമയത്ത് സിലിണ്ടര്‍ മാറ്റിയപ്പോള്‍ ഓകസിജന്‍ ലഭിക്കാതെ അവര്‍ മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഉടലക്കാവ് സെന്ററില്‍ കാര്‍പെന്റര്‍ ജോലി ചെയ്തുവരികയാണ് സത്യന്‍. ലാല്‍കൃഷ്ണ, സ്വാതികൃഷ്ണ എന്നിവര്‍ മക്കളാണ്.
മൃതദേഹം കൊവിഡ് പ്രോട്ടോകോളോടെ കുരിയച്ചിറയിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ ശോഭയുടെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ നിയന്ത്രണത്തിലുള്ള തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ മരിക്കുന്ന രണ്ടാമത്തെ കൊറോണ രോഗിയാണ് ശോഭ.
നേരത്തെയും ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗി മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: