തിരുവനന്തപുരം: മൂട്ടില് മരംമുറിക്കല്‍ അഴിമതി വിഷയത്തില്‍ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് പിന്തുണയുമായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. മുന്‍പ് നടന്ന സംഭവങ്ങളുടെ പേരിലാണ് കേസ്. കേസ് എടുത്തിരിക്കുന്നത് ശശീന്ദ്രന് വനം വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് അല്ലെന്നും പിസി ചാക്കോ പറഞ്ഞു.
സംഭവം നടക്കുന്നകാലത്ത് ശശീന്ദ്രന് വനം വകുപ്പ് മന്ത്രിയായിരുന്നില്ല. അതിനാല്‍ ശശീന്ദ്രനെ പാര്‍ട്ടി തല അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പിസി ചാക്കോ വ്യക്തമാക്കി.
പ്രസ്താവനയിലൂടെ പിസി ചാക്കോ ലക്ഷ്യമിടുന്നത് ഒന്നാം പിണറായി സര്‍ക്കാരില്‍ വനം വകുപ്പ് കൈയ്യാളിയിരുന്ന സിപിഐയെയാണ്. വിഷയത്തില്‍ എകെ ശശീന്ദ്രന്റെ പരാമര്‍ശങ്ങളില്‍ സിപിഐ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. മുന്‍ മന്ത്രിമാരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഐ കൈക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് റവന്യൂവകുപ്പ് ഉത്തരവ് ഇറക്കിയത്. ഉത്തരവില്‍ പോരായ്മ കണ്ടപ്പോള്‍ പിന്‍വലിച്ചെന്നും ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കുമെന്നും സിപിഐ നേതൃത്വം പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: