പാലക്കാട്: മൂന്ന് വര്‍ഷം മുന്‍പ് വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതപ്പോള്‍ ഒരു കട്ടില് പോലും മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും ചെറിയ ടീപോയ് മാത്രമാണ് കണ്ടതെന്നും റഹ്മാന്റെ അച്ഛന് മുഹമ്മദ് കരീമും അമ്മ ആത്തികയും പറഞ്ഞു. സജിത കഴിഞ്ഞതായി പറയുന്ന മുറിയില്‍ റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും കയറിയതാണത്രെ. ബാത്ത്റൂമില്‍ പോകാന്‍ ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്ന ജനലിന്റെ അഴികള്‍ മൂന്ന് മാസം മുമ്പാണ് അഴിച്ച് മാറ്റിയത് എന്നും മാതാപിതാക്കള്‍ പറഞ്ഞു. സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്റെ മാതാപിതാക്കള്‍ പറഞ്ഞു. മാത്രമല്ല റഹ്മാന് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം റഹ്മാനൊപ്പം പോകുമ്പോള്‍ സജിത പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പറയുന്നു. 1993ല്‍ ആണ് ജനിച്ചതെന്ന് സജിത തന്നെ വ്യക്തമാക്കി. എന്നാല്‍ ഇവരെ കണ്ടെത്തിയ ശേഷവും പോലീസിന്റെ ഭാഗത്ത് നിന്ന് തികച്ചും തണുത്ത പ്രതികരണമാണ് ഉള്ളത്. 10 വര്‍ഷമായി നഷ്ടപ്പെട്ടു എന്ന് കരുതിയ മകളെ കാണാനായി സജിതയുടെ അച്ഛനും അമ്മയും വിത്തനശേരിയിലെ വാടക വീട്ടില്‍ എത്തി. മകളെ തിരിച്ച് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
പത്ത് വര്‍ഷത്തിനിടെ സജിതയെ മതംമാറ്റിയെന്ന ആരോപണവും ശക്തമാണ്. എന്നാലിത് റഹ്മാന് നിഷേധിച്ചിരിക്കുകയാണ്. സജിത സ്വന്തം വിശ്വാസപ്രകാരമാണ് ജീവിക്കുന്നതെന്നും മതംമാറ്റിയെന്ന പ്രചാരണം തെറ്റാണെന്നും റഹ്മാന് പറഞ്ഞു. തട്ടമിട്ടിട്ടുണ്ടെങ്കിലും താന്‍ മതം മാറിയിട്ടില്ലെന്നും, അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നത് പോലെയാണ് പ്രാര്ത്ഥിക്കുന്നതുമെന്നാണ് സജിതയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: