ന്യൂദല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ നടപടി. സംസ്ഥാനത്തിന്റെ കടം എടുക്കാനുള്ള പരിധി കേന്ദ്രം ഒരു ലക്ഷം കോടിക്കു മുകളിലേക്ക് ഉയര്‍ത്തി. കേരളമടക്കം ആറു സംസ്ഥാനങ്ങള്‍ക്കാണ് ഈ അനുമതി. കടമെടുക്കുന്ന പണം ആത്മനിര്‍ഭര്‍ ഭാരത് ഒഴികെയുള്ള ഏത് വികസന പദ്ധതികള്‍ക്കും ഉപയോഗിക്കാം. ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ, മധ്യപ്രദേശ് എന്നിവയാണ് ഇതര സംസ്ഥാനങ്ങള്‍.
കേന്ദ്രം നിര്‍ദേശിച്ച ചില പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയാല്‍ വായ്പാ പരിധി ഉയര്‍ത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ ലോക്ഡൗണിന്റെ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമാണിതും. ആധാറും റേഷര്കാര്ഡുമായി ബന്ധിപ്പിച്ചും മറ്റും കേരളം നേരത്തെ തന്നെ പരിഷ്കരണ നടപടികള്‍ നടപ്പിലാക്കിത്തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ആറ് സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കാന്‍ അനുമതി നല്‍കിയത്. ബംഗാള്‍ ഇതുവരെ ഒരു പരിഷ്കരണ നടപടിയും നടപ്പാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: