കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ അസുഖബാധിതനായി മരണമടഞ്ഞ പാനൂര്‍ പാറാട്ടെ പി.കെ. കുഞ്ഞനന്തന്റെ ചരമ വാര്‍ഷികം ആഘോഷിച്ച് സിപിഎം. സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി ഫേസ്ബുക്ക് പേജില്‍ ഇന്നലെ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ പരിപാടിയില്‍ ഇ. പി. ജയരാജന് ,എം.വി. ജയരാജന്, പി. ജയരാജന്, കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ വിവിധ സമയങ്ങളിലായി പങ്കെടുത്തു.സ്മൃതി മണ്ഡപം ഉദ്ഘാടനം , സ്മാരക ഹാള്‍ ഉദ്ഘാടനം, ഛായാചിത്ര അനാവരണം എന്നിവയും നടന്നു.
കൊലക്കേസ് പ്രതിയായ ഒരാളെ മഹത്വവല്‍ക്കരിച്ച് പാര്‍ട്ടി ഉന്നത നേതാക്കളടക്കം പങ്കെടുത്ത് നടത്തിയ പരിപാടികള്‍ സി പി എം കണ്ണൂരില്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ കൊലപാതകങ്ങള്‍ എല്ലാീ ആസൂത്രിതമായിരുന്നുവെന്നും കൊലയാളികളൊടൊപ്പം പാര്‍ട്ടി നേതൃത്വം എല്ലാ കാലത്തും നിലകൊണ്ടിരുന്നുവെന്നും വ്യക്തമാക്കുന്നതായി. കൊലയാളിക്കായ ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിയായി ശിക്ഷ അനുഭവിക്കവെയാണ് സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞനന്തന് മരണപ്പെട്ടത്.
ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം പലവട്ടം ആവര്‍ത്തിച്ചപ്പോഴും പ്രതിയായ കുഞ്ഞനന്തനുമായി പാര്‍ട്ടി വച്ചുപുലര്‍ത്തിയിരുന്ന അടുപ്പം ഏറെ ചര്‍ച്ചയായിരുന്നു. ജയില്‍ ശിക്ഷയനുഭവിക്കുമ്പോഴും തുടര്‍ച്ചയായി കുഞ്ഞനന്തനെ പാര്‍ട്ടി ഏരിയാ കമ്മിറ്റിയിലെടുത്തതും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന വാദത്തിന് വേണ്ട പിന്‍ബലം ലഭിക്കാതെ പോയതിന് കാരണവും ഈ ആത്മബന്ധമാണ്. കുഞ്ഞനന്തന് മരണപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള സി.പി.എം നേതാക്കള്‍ അ?ഗാധമായ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
ചന്ദ്രശേഖരന് വധ കേസില്‍ 2014 ജനുവരിയിലാണ് കുഞ്ഞനന്തന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത്. ഗൂഢാലോചന കേസിലാണ് വിചാരണ കോടതി ശിക്ഷിച്ചത്. 2012 മേയ് നാലിന് വടകരയ്ക്കടുത്ത് വള്ളിക്കാട്ടുവച്ചാണ് സി.പി.എം വിമതനും ആര്.എം.പി നേതാവുമായ ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ടത്.
പാനൂര്‍ ഭാഗത്തെ സിപിഎം അക്രമ രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിച്ച നേതാക്കളില്‍ പ്രമുഖനായിരുന്നു കുഞ്ഞനന്തന് .സിപിഎം ഏരിയാ കമ്മിറ്റി അംഗം മാത്രമാണെങ്കിലും ജില്ലാ ഘടകത്തിലും സിപിഎം സംസ്ഥാന ഘടകത്തിലും കുഞ്ഞനന്തന് നല്ല സ്വാധീനമായിരുന്നു.സിപിഎമ്മിനു വേണ്ടി ഓപ്പറേഷനുകള്‍ ആസൂത്രണം ചെയ്യുന്ന തിന് നേതൃത്വം നല്കിയ കുഞ്ഞനന്തന് ടി.പി. വധം വരെ എവിടെയും പിടിക്കപ്പെട്ടിരുന്നില്ല. പോലീസ് ഓഫീസര്‍മാരെ സ്വാധീനിച്ചും മറ്റും കേസുകളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനതലത്തില്‍ ഇയാളുടെ സേവനം പാര്‍ട്ടി ഉപയോഗിച്ചിരുന്നു.അവസാനം ടിപി ചന്ദ്രശേഖരന് കേസില്‍ പിടിക്കപ്പെടുക യാണ് ഉണ്ടായത്.ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നതിനാല്‍ കുഞ്ഞനന്തന് ശിക്ഷിക്കപ്പെട്ടു. ശിക്ഷിക്കപ്പെട്ടെങ്കിലുംഭരണ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ക്ക് നിരവധിതവണ പരോള്‍ നല്‍കിയത് വിവാദമായിരുന്നു . ജാമ്യം ലഭിച്ച വേളയിലാണ് കഴിഞ്ഞ വര്‍ഷം കുഞ്ഞനന്തന് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: