Categories: World

ചൈന ഉയ്ഗുര്‍ മുസ്ലിങ്ങളെ പീഡിപ്പിച്ചതും കൂട്ടത്തടങ്കലിലിട്ടതും യുഎന്‍ അന്വേഷിക്കണമെന്ന് ആംനസ്റ്റി; ചൈന അനീതിയുടെ നരകം സൃഷ്ടിച്ചെന്നും ആംനസ്റ്റി

ചൈന സിന്‍ജിയാങ് എന്ന ഉയ്ഗുര്‍ മുസ്ലിങ്ങളുടെ നാട്ടില്‍ മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. ഉയ്ഗുര്‍ മുസ്ലിങ്ങളുടെയും മറ്റ് ന്യൂനപക്ഷ മുസ്ലിങ്ങളുടെയും പ്രദേശം കൂടിയാണ് വിവാദമായ സിന്‍ജിയാങ്. ചൈനയുടെ വടക്കുകിഴക്കന്‍ പ്രദേശമാണിത്.

Published by

ബെയ്ജിംഗ്: ചൈന സിന്‍ജിയാങ് എന്ന ഉയ്ഗുര്‍ മുസ്ലിങ്ങളുടെ നാട്ടില്‍ മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. ഉയ്ഗുര്‍ മുസ്ലിങ്ങളുടെയും മറ്റ് ന്യൂനപക്ഷ മുസ്ലിങ്ങളുടെയും പ്രദേശം കൂടിയാണ് വിവാദമായ സിന്‍ജിയാങ്. ചൈനയുടെ വടക്കുകിഴക്കന്‍ പ്രദേശമാണിത്.

ചൈന ഉയ്ഗുര്‍ മുസ്ലിങ്ങളെ പീഡിപ്പിച്ചതും കൂട്ടമായി തടങ്കലിലിട്ടതും രഹസ്യനിരീക്ഷണം നടത്തിയും യുഎന്‍ അന്വേഷിക്കണമെന്നും ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ആവശ്യപ്പെട്ടു. ഉയ്ഗുര്‍ മുസ്ലിങ്ങളെ മാത്രമല്ല കസാഖുകളെയും മറ്റ് ന്യൂനപക്ഷ മുസ്ലിങ്ങളെയും കൂട്ടത്തടങ്കലില്‍ പാര്‍പ്പിച്ചു, പീഢിപ്പിച്ചു. ഭീമമായ വലിപ്പത്തില്‍ അനീതിയുടെ ഒരു നരകം സൃഷ്ടിക്കുകയായിരുന്നുവെന്നും ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ സെക്രട്ടറി ജനറല്‍ ആഗ്നസ് കല്ലാമാര്‍ഡ് പറഞ്ഞു.

‘മനുഷ്യമനസ്സാക്ഷിയെ ഞെട്ടുപ്പിക്കുന്ന കാര്യങ്ങളാണ് നടന്നത്. കൂട്ടത്തോടെ ഇവിടുത്തെ മുസ്ലിങ്ങളുടെ ചിന്താഗതിയെ മാറ്റിമാറിക്കാന്‍ ശ്രമിച്ചു. അവരെ പീഡിപ്പിച്ചു. വലിയ നിരീക്ഷണസംവിധാനങ്ങളുള്ളതിനാല്‍ എല്ലാവരും ഭീതിയിലാണ് കഴിയുന്നത്,’ ആഗ്നസ് പറഞ്ഞു.

ഇതുവരെ ഐക്യരാഷ്ടസഭയുടെ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗട്ടറസ് ചൈനയെ സിന്‍ജിയാങിന്റെ പേരില്‍ അപലപിക്കാത്തതും ഒരു അന്താരാഷ്ട അന്വേഷണത്തിന് ഉത്തരവിടാത്തതും അത്ഭുതപ്പെടുത്തുന്നതായും ആഗ്നസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക