കൊല്‍ക്കൊത്ത: ഒരു ചൈനക്കാരനെ അതിര്‍ത്തി രക്ഷാസേന ബംഗാളിലെ മാള്‍ഡയില്‍ നിന്നും പിടികൂടി. 36കാരനായ ഹാന്‍ ജുന്‍വെ എന്ന പേരുള്ള ചൈനക്കാരനെ അറസ്റ്റ് ചെയ്തതായി തെക്കന്‍ ബംഗാള്‍ അതിര്‍ത്തിയിലുള്ള അതിര്‍ത്തിരക്ഷാസേന പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇന്തോ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കവേയാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ നിന്നും ഇയാള്‍ ബംഗ്ലാദേശിലെ ധാക്കയില്‍ ജൂണ്‍ രണ്ടിന് ഒരു ബിസിനസ് വിസയില്‍ എത്തിയതാണെന്ന് മനസ്സിലായതായി അതിര്‍ത്തി രക്ഷാസേന പറഞ്ഞു. അവിടെ ഒരു ചൈനക്കാരനായ സുഹൃത്തിനൊപ്പം കഴിയുകയായിരുന്നു.
ജൂണ്‍ എട്ടിന് ഇയാള്‍ ബംഗ്ലാദേശിലെ സോന മസ്ജിദ് ജില്ലയില്‍ എത്തി. അവിടെ ഒരു ഹോട്ടലില്‍ കഴിയുകയായിരുന്നു. പിന്നീട് ജൂണ്‍ 10നാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഇയാളുടെ പാസ്പോര്‍ട്ടും പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: