തിരുവനന്തപുരം: ‘മിഥില’ നിങ്ങളുടെ കൈയ്യെത്തും ദൂരത്ത്, ഇനി ശാസ്ത്രീയമായി വീട്ടിലിരുന്ന് ചിത്രകല പഠിക്കാം. ഏതു പ്രായക്കാർക്കും, ഏതു സമയത്തും ചിത്രകല പഠിക്കാൻ ബിന്ദു മിഥില എന്ന അദ്ധ്യാപിക വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനാണ് മിഥില ആർട്സ് ആപ്പ്. മലയാളത്തിലെ ആദ്യത്തെ ചിത്രകലാ പഠന ആപ്പാണിത്.
ഇരുപത്തിയഞ്ചു വർഷം ചിത്രകലാ വിദ്യാർത്ഥികൾക്ക് ചിത്രകലയുടെ അടിസ്ഥാന പാഠങ്ങൾ പകർന്നു നല്കിയ അദ്ധ്യാപികയാണ് ബിന്ദു മിഥില. ഒഴിവ് സമയങ്ങളിൽ ഏതു പ്രായക്കാർക്കും എങ്ങനെ ചിത്രകല പഠിക്കാം എന്ന ചിന്തയിൽ നിന്നാണ് ചിത്രകല പഠിപ്പിക്കാൻ ഒരു മൊബൈൽ ആപ്ലിക്കേഷൻ എന്ന ആശയം രൂപപ്പെട്ടത്. ഇന്ന് ഇന്ത്യയ്‌ക്കകത്തും വിദേശത്തു നിന്നുമായി മുന്നൂറിലധികം പഠിതാക്കൾ ബിന്ദുവിലൂടെ വരയുടെ വർണ്ണ ലോകത്തേക്ക് കടന്നു വന്നു കഴിഞ്ഞു.
സമയ പരിമിതി കാരണം ചിത്രരചന പഠിക്കാനുള്ള ആഗ്രഹത്തെ മാറ്റിവെച്ച ഏതൊരാൾക്കും സൗകര്യ പ്രദമായ സമയങ്ങളിൽ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കും എന്നതാണ് മിഥില ആപ്പിന്റെ പ്രത്യേകത.
വീട്ടിലിരുന്നുകൊണ്ട് വിദഗ്‌ദ്ധരായ അധ്യാപകരുടെ കീഴിൽ മലയാളത്തിൽതന്നെ ചിത്രകലാ പഠിക്കാൻ സാധിക്കുന്നുവെന്നതും ആപ്പിനെ വേറിട്ടു നിർത്തുന്നു. ഓൺലൈൻ ആയി ചിത്രരചന പഠിക്കൽ എന്ന ആശയം വിദ്യാർത്ഥികളിൽ പല സംശയങ്ങൾ ഉണ്ടാക്കാം. ആൻഡ്രോയിഡ്, ഐഒഎസ്, വെബ്ബ്, പ്ലാറ്റുഫോമുകളിൽ ഒരുക്കിയിട്ടുള്ള ക്ലാസുകൾ അറ്റൻഡ് ചെയ്യുന്ന ഓരോ കുട്ടികൾക്കും വാട്സാപ്പിലൂടെ ശനി, ഞായർ ദിവസങ്ങളിൽ വിദഗ്‌ദ്ധരായ ടീം അംഗങ്ങളിലൂടെ സംശയ നിവാരണങ്ങൾ നടത്താൻ അവസരമുണ്ട്.
ശാസ്ത്രീയമായി അടിസ്ഥാന നിയമങ്ങൾ അനുസരിച്ച് ചിത്രരചനയുടെ ബേസിക് കോഴ്സ് 11 മാസത്തിനുള്ളിൽ പഠിക്കാൻ സാധിക്കുന്ന തരത്തിൽ ഫൈൻ ആർട്സ് സിലബസിൽ ആണ് മിഥിലയുടെ സെക്ഷൻസ്. ചിത്രകലയുടെ എല്ലാ തലങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് മിഥിലയുടെ ലക്ഷ്യമെന്ന് ബിന്ദു.
പ്രതികരിക്കാൻ ഇവിടെ എഴുതുക