ആലപ്പുഴ: ലോക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന വ്യാപാരികളാടുള്ള സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും 14 ന് സമ്പൂര്‍ണ്ണമായി അടച്ചിട്ട് കൊണ്ട് പ്രതിഷേധ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് ഓണ്‍ ലൈന്‍ യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന രാജു അപ്സര.
അന്നേ ദിവസം ജില്ലയിലെ 160ല്‍ പരം യൂണിറ്റ് കളിലും പ്രധാന ജങ്ഷനുകള്‍ , സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി വി.സബില്‍രാജ് അദ്ധ്യക്ഷനായി. ട്രഷറര്‍ ജേക്കബ് ജോണ്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: