ലക്നൗ: കോവിഡ് വ്യാപനം കാരണമുണ്ടായ സാമ്പത്തികമാന്ദ്യത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്കുള്ള ആശ്വാസ നടപടിയെന്ന നിലയില്‍ 23 ലക്ഷം ദിവസവേതനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച 230 കോടി രൂപ കൈമാറി. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. ‘വീട് പണിയാനോ, ചികിത്സയ്ക്കോ, വിദ്യാഭ്യാസ അവശ്യത്തിനോ അല്ലെങ്കില്‍ സാമ്പത്തിക സഹായം ആവശ്യമുള്ള ഏത് പ്രതിസന്ധിയിലും നിങ്ങള്‍ക്കൊപ്പം സംസ്ഥാനസര്ക്കാരുണ്ട്’- തുക വിതരണം ചെയ്ത് യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ലോകം മുഴുവന്‍ മഹാമാരിയോട് പോരാടുന്നതിനിടെ, സര്‍ക്കാരിന്റെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ യുപിയിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ’25 കോടിയാണ് യുപിയിലെ ജനസംഖ്യ. നമ്മുടെ ജനസംഖ്യയുടെ പകുതിയുള്ള സംസ്ഥാനങ്ങളില്‍ ദിവസേന ധാരാളം കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നു, നമുക്ക് ആകെയുള്ള കോവിഡ് കേസുകളോളം വരുമിത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: