തിരുവനന്തപുരം: കേരളത്തിന്റെ നെല്ല് സംഭരണം പാളിയെന്ന വിമര്‍ശനവുമായി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി). സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആവശ്യത്തിന് നെല്ല് ഇക്കുറി സംഭരിച്ചില്ലെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ നെല്ല് സംസ്കരണത്തിന് 21.85 കോടി രൂപ ചെലവില്‍ സംവിധാനം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ സംവിധാനം കാര്യമായി ഉപയോഗിക്കാത്തതിനാല്‍ നഷ്ടമുണ്ടായി. ഇനി ഉല്പാദിപ്പിച്ച അരിയാകട്ടെ കാര്യമായി വിതരണം ചെയ്യുന്നതിലും സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിഎജി പറഞ്ഞു.
കര്‍ഷകര്‍ക്ക് ന്യായവില ലഭിച്ചില്ലെന്നതാണ് വലിയൊരു വീഴ്ച. സംഭരണവിലയായി വലിയ തുക നിശ്ചയിച്ചെങ്കിലും ആ വില നല്കാന് കഴിഞ്ഞില്ല. ഉപഭോക്താക്കള്‍ക്കാകട്ടെ കുറഞ്ഞ നിരക്കില്‍ അരി ലഭിച്ചില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: