കൊച്ചി : ഒരാള്‍ സിവില്‍ പോലീസ് ഓഫീസറെ ചവിട്ടി വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. മറ്റൊരാള്‍ കാറിലാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം ലോക്ഡൗണിന്റെ ഭാഗമായി കളക്ടറേറ്റ് ജങ്ഷനിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനു സമീപം ബാരിക്കേഡ് ഉപയോഗിച്ച് റോഡ് ബ്ലോക്ക് ചെയ്തായിരുന്നു വാഹന പരിശോധന.
മനക്കടവ് ഭാഗത്തുനിന്ന് എത്തിയ കാര്‍ തടഞ്ഞ പൊലീസ് സംശയം തോന്നിയപ്പോള്‍ കാറിനകത്തു പരിശോധന നടത്തി. ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണെന്നു സംശയം തോന്നിയതിനാല്‍ യുവാക്കളെ ചോദ്യം ചെയ്യുന്നതിനിടെ കാറിന്റെ മുഭാഗത്ത് ഇടതുവശത്തെ സീറ്റില്‍ ഇരുന്ന യുവാവ് ഇറങ്ങി പുറത്തേക്ക് ഓടുകയായിരുന്നു. ഇയാളെ പോലീസ് പിന്തുടര്ന്നപ്പോള് കാറിലുണ്ടായിരുന്നയാള്‍ കാറുമായി രക്ഷപ്പെട്ടു.
ഓടി രക്ഷപ്പെട്ട യുവാവിനെ പിന്നീട് ഗവണ്മെന്റ് പ്രസ് പരിസരത്തു നിന്ന് പോലീസ് പിടികൂടി. സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കെഎപി ക്യാംപിലെ സിവില്‍ പോലീസ് ഓഫീസറെ ചവിട്ടി വീഴ്ത്തി രക്ഷപ്പെട്ടത്. പരിക്കേറ്റ പോലീസുകാരനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഐയുടെ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മറയൂരില്‍ വാഹന പരിശോധനയ്ക്കിടെ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവ് പോലീസുകാരന്റെ താലയക്കടിച്ച്ശേഷം കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ പോലീസുകാരന് ഇപ്പോഴും ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: