ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ മേഖലയില്‍ നാളെ രാവിലെയോടെ ന്യൂനമര്‍ദം രൂപമെടുക്കും. ഈ കാലവര്‍ഷത്തിലെ ആദ്യ ന്യൂനമര്‍ദം രാജ്യത്തെമ്പാടും മഴ വ്യാപിക്കാന്‍ കാരണമാകും. കേരളത്തിലും ഇതേ തുടര്‍ന്ന് പരക്കെ മഴ ലഭിക്കും.
ന്യൂനമര്‍ദം ശക്തി പ്രാപിച്ച് 3 ദിവസം കൊണ്ട് വടക്കന്‍ ഒഡീഷ തീരം തൊടും, പിന്നീട് ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതല്‍ 15 വരെ മഴ കൂടുതല്‍ ലഭിക്കുമെന്നും ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേ സമയം കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് ഇടവിട്ട് മഴ ലഭിക്കുന്നുണ്ട്. ഇന്നും നാളെയും അത് തുടരും. 12 മുതല്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാകുന്നു. അതേ സമയം ഇന്നും നാളെയും കടലിലും തീരമേഖലയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മലയോര ജില്ലകളില്‍ 30-35 കി. മീ. വരെ വേഗതത്തിലുള്ള കാറ്റിന് ഇന്ന് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: