വസ്തുനിഷ്ഠമായ വിമര്‍ശനം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. ഭരണകൂടത്തെ നേര്‍വഴിക്ക് നയിക്കുക എന്നതാണ് വിമര്‍ശനങ്ങളിലൂടെ പ്രതിപക്ഷം നിര്‍വ്വഹിക്കണമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഒരു രാജ്യം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ശത്രുരാജ്യങ്ങള്‍ക്ക് സഹായകരമായ നിലപാടെടുക്കുന്നത് പ്രതിപക്ഷധര്മ്മമല്ല, അത് രാജ്യദ്രോഹമാണ്. കൊവിഡിന്റെ രണ്ടാം തരംഗത്തെ മറയാക്കി ഇന്ത്യാവിരുദ്ധ ആഗോള അച്ചുതണ്ടിന് പിന്തുണയായി മോദീവിരുദ്ധ പ്രതിലോമശക്തികള്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് നടത്തുന്ന കുപ്രചരണം ഇതില്‍ പെടുന്നു. വിനാശകരമായ വിധ്വംസക പ്രവര്‍ത്തനമാണിത്. കൊവിഡിന്റെ ഒന്നാംഘട്ടത്തില്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി ഇന്ത്യ ഉയര്‍ത്തിയ പ്രതിരോധം ഇന്ത്യയെ ഹനിക്കണമെന്ന് ആഗ്രഹിച്ച ശത്രുരാജ്യങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. ലോകരാജ്യങ്ങളുടെയും ഡബ്ല്യുഎച്ച്ഒ വിന്റെയും പ്രശംസ നേടിയ ഇന്ത്യയുടെ കോവിഡ് പ്രതിരോധം പല വന്കിടരാജ്യങ്ങളും മാതൃകയായി സ്വീകരിച്ചതോടെ നിരാശരായ ഇന്ത്യാവിരുദ്ധ ആഗോളചേരി ഇന്ത്യക്കെതിരെ കുതന്ത്രങ്ങള്‍ മെനയാന്‍ തക്കം പാര്‍ത്തിരുന്നു. ഈ സമയത്താണ് കോവിഡിന്റെ രണ്ടാംഘട്ടം ഉഗ്രവിപത്തായി മാറുന്നത്. ഇതോടെ ആഗോള ഇന്ത്യാവിരുദ്ധ ചേരി അവസരം മുതലാക്കി മോദീവിരുദ്ധരെ ഉപകരണമാക്കിക്കൊണ്ട് ഇല്ലാകഥകള്‍ രാജ്യമെങ്ങും പ്രചരിപ്പിച്ചു.
ആരാണ് അഞ്ചാംപത്തികള്‍
ബര്‍ക്കാദത്ത്, ശേഖര്‍ഗുപ്ത, രാജ്ദീപ് സര്‍ദേശായി തുടങ്ങിയ ഇടത്സഹയാത്രികരായ മാധ്യമപ്രവര്‍ത്തകരും ശശി തരൂരും രാഹുല്ഗാന്ധിയുമടങ്ങിയ കോണ്‍ഗ്രസ്സുമാണ് ആഗോള ഇന്ത്യാവിരുദ്ധ ചേരിയുടെ അഞ്ചാംപത്തികളുടെ രൂപത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ബര്‍ക്കാദത്ത് തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തില്‍, ‘പിതാവ് ശ്വാസംമുട്ടി ഓക്സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചു’ എന്ന് പറഞ്ഞത് ഇന്ത്യയില്‍ ഓക്സിജന്‍ ക്ഷാമമാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയിലെ അത്യാധുനിക ആശുപത്രിയുടെ ഐസിയു വെന്റിലേറ്ററില്വെച്ച് മരിച്ച പിതാവ് ഓക്സിജന്‍ കിട്ടാതെയാണ് മരിച്ചതെന്ന് ബര്‍ക്കാദത്ത് പറഞ്ഞത് മോദി സര്‍ക്കാറിന അപകീര്‍ത്തിപ്പെടുത്തുക മാത്രമല്ല ഇന്ത്യയുടെ യശസ്സിനും കളങ്കം വരുത്തുകയുമായിരുന്നു. ആശുപത്രിയില്‍ പോകാന്‍ വൈകിയതിനും വാക്സിനേഷന് നടത്താതിരുന്നതിനും ബര്ക്കാദത്തിന് മറുപടിയില്ല. അച്ഛനെ അടക്കംചെയ്ത ശ്മശാനത്തില്‍വെച്ച് ന്യൂയോര്‍ക്ക് ടൈംസിനോട് ഈ കളവ് പറയുമ്പോള്‍ ഇന്ത്യയില്‍ പ്രാണവായു കിട്ടാത്ത ദുരവസ്ഥയാണുള്ളതെന്ന് ലോകത്തോട് അവര്‍ വിളിച്ചുപറയുകയായിരുന്നു. ബര്ക്കാദത്തിന് പിന്തുണയുമായി വന്ന ശശി തരൂര്‍ ‘ഓക്സിജന്‍ കിട്ടാത്ത ഇന്ത്യ’ എന്ന പരിഹാസം ചേര്‍ന്ന തലവാചകത്തോടെ പെരുംനുണകള്‍ ലോകമെങ്ങും പ്രചരിപ്പിച്ചു.
പ്രാണവായുവിന്റെ പേരിലുള്ള വ്യാജപ്രചാരണങ്ങള്‍
പ്രാണവായുവിന്റെ പേരിലാണ് ഇന്ത്യാ വിരുദ്ധ സംഘം വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. 2020 ഡിസംബര്‍ മാസത്തില്‍ ഓക്സിജന്‍ ഉല്‍പ്പാദനം നാലിരട്ടി വര്‍ദ്ധിപ്പിക്കാന്‍വേണ്ടി പുതിയ 162 മെഡിക്കല്‍ ഓക്സിജന്‍ നിര്‍മ്മാണസംരംഭങ്ങള്‍ സംസ്ഥാനതലത്തില്‍ ആരംഭിക്കാന്‍ 201.56 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചത് അവര്‍ പരിഗണിച്ചതേയില്ല. കൊവിഡ് രണ്ടാംവരവിന് സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ മുന്‍കൂട്ടി നല്കിയതും അവര്‍ കണ്ടില്ല. ഫെഡറല്‍ രാജ്യത്ത് ആരോഗ്യ സംവിധാനം ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന വസ്തുതയും അവര്‍ പരിഗണിച്ചില്ല. ഡല്‍ഹിയും മഹാരാഷ്ട്രയും വേണ്ടത്ര ജാഗ്രത പുലര്‍ത്തുകയോ കേന്ദ്രനിര്ദ്ദേശങ്ങള്ക്കനുസരിച്ച് ഓക്സിജന്‍ പ്ലാന്റ് തുടങ്ങുകയോ ചെയ്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2021 ജനുവരി 7നും ഫെബ്രുവരി 28നും ഇടയ്ക്ക് കേന്ദ്രം മൂന്ന് ജാഗ്രത നിര്‍ദ്ദേശങ്ങള്‍കൂടി നല്‍കിയിരുന്നു. കുറ്റകരമായ അലംഭാവം കാണിച്ച ഡല്‍ഹി, മഹാരാഷ്ട്ര സര്‍ക്കാറുകള്‍ ഓക്സിജന്‍ ക്ഷാമം സ്വയം വരുത്തിവെക്കുകയായിരുന്നു.
ചോദിച്ചു വാങ്ങിയ ഈ ദുരന്തത്തെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വളരെ പെട്ടെന്ന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അതോടെ 246 ഓക്സിജന്‍ ട്രെയിനുകള്‍ സംസ്ഥാനങ്ങളിലേക്ക് കുതിച്ചു. വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഓക്സിജന്‍ വൈദ്യശാസ്ത്രമേഖലയിലും ഉപയോഗിക്കണമെന്ന സുപ്രധാനമായ ഉത്തരവ് ഇറങ്ങി. വ്യോമ-നാവികസേനകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വിവിധരാജ്യങ്ങളി ല്‍നിന്ന് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു. സംസ്ഥാനങ്ങളുടെ അലംഭാവം മൂലം സൃഷ്ടിക്കപ്പെട്ട ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ പ്രാണവായുവിന്റെ പേരില്‍ വിമര്‍ശനമുയര്‍ത്തി ജീവന് നിലനിര്‍ത്താനുള്ള അവസരമാക്കുകയായിരുന്നു മോദി വിരുദ്ധര്‍.
വാക്സിന്റെ പേരില്‍ കള്ളപ്രചരണം
കൊവിഡ് പ്രതിരോധ വാക്സിന് രംഗത്തെ ഗവേഷണം, നിര്‍മ്മാണം, വിതരണം എന്നിവയില്‍ ലോകമാതൃകയാവുകയായിരുന്നു, ലോകത്തിന്റെ ഫാര്മസിയെന്നറിയപ്പെടുന്ന ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോകരാജ്യങ്ങളും ഡബ്ല്യുഎച്ച്ഒയും പ്രശംസിച്ചു. ലോകത്തെ നിരവധി മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യ സഹായമേകി. പതിവുപോലെ അഞ്ചാംപത്തികള്‍ കുപ്രചരണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. കോവാക്സിനെതിരെയായിരുന്നു ആദ്യപ്രചരണം. 1200 ലേഖനങ്ങളെഴുതി ജനങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കാനാണ് ഇവര്‍ പരിശ്രമിച്ചത്. കോവാക്സിന് അകാലമൃത്യുവിന് ഇടവരുത്തുമെന്ന് അവരെഴുതി. കോവാക്സിന് സ്വയം സ്വീകരിച്ചുകൊണ്ട് മാതൃക കാട്ടാനാണ് പ്രധാനമന്ത്രി തയ്യാറായത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ കോവിഷീല്‍ഡ് എന്ന പുതിയ വാക്സിന് ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചു. കോവാക്സിനും കോവീഷീല്‍ഡും കോവിഡ് പ്രതിരോധ വാക്സിനായി ലോകമെങ്ങും പ്രചരിച്ചു. ലോകരാജ്യങ്ങള്‍ കോവിഡിനെ മറികടക്കാന്‍ ഇന്ത്യക്ക് മുമ്പില്‍ സഹായ അഭ്യര്‍ത്ഥനയുമായി എത്തി. കോവീഷീല്‍ഡിന്റെ ഉല്‍പ്പാദനത്തില്‍ വിദേശകമ്പനിയുമായിട്ടുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത അളവില്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യേണ്ടതുണ്ടായിരുന്നു. ഇതും കള്ളപ്രചാരകര്‍ അവസരമാക്കി. വിദേശരാജ്യങ്ങള്‍ക്ക് വാക്സിന് നല്‍കിയതിനെതിരെ ഇവര്‍ വിമര്‍ശനങ്ങളുന്നയിച്ചു. ശ്മശാനങ്ങളും ഗംഗാതീരത്തെ ശവശരീരങ്ങളും പെരുപ്പിച്ച് കാണിച്ച് അന്തര്‍ദേശീയതലത്തില്‍ ഇന്ത്യയുടെ യശസ്സ് കെടുത്താനായിരുന്നു അവരുടെ ശ്രമം.
വിദേശകമ്പനിയായ ആര്‍സനലുമായി ഇന്ത്യന്‍ കമ്പനി ഭാരത് സിറം ഉണ്ടാക്കിയിട്ടുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വാക്സിന്റെ ഒരു നിശ്ചിതശതമാനം വിദേശ രാജ്യങ്ങള്‍ക്ക് കയറ്റുമതി ചെയ്തതെന്ന യാഥാര്‍ത്ഥ്യം അവര്‍ മറച്ചുവെച്ചു. വാക്സിന് ഉല്‍പ്പാദനത്തിന് വേണ്ട അസംസ്കൃതവസ്തുക്കള്‍ തരുന്ന രാജ്യങ്ങള്‍ക്കും കൂടാതെ ദരിദ്രരാജ്യങ്ങള്‍ക്കും വാക്സിന് നല്‍കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം ഭാരതത്തിനുണ്ടെന്ന വസ്തുതയും അവര്‍ തമസ്ക്കരിച്ചു. കരീബിയന്‍ രാജ്യമായ ബാര്‍ഡോസിന് സൗജന്യമായി വാക്സിന് നല്‍കിയതടക്കമുള്ള മാനുഷികമായപരിഗണനകളെ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പേറുന്ന ഇവര്‍ വളച്ചൊടിച്ചു. ആകെ കയറ്റുമതി ചെയ്തത് ആറു കോടി വാക്സിന് മാത്രമായിരുന്നു.
കയറ്റുമതിയെകുറിച്ച് പരാതിപ്പെടുന്നവര്‍ കോവാക്സിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളാല്‍ ലക്ഷക്കണക്കിന് വാക്സിന് ഡോസുകള്‍ ഉപയോഗശൂന്യമായതിനെക്കുറിച്ച് മിണ്ടിയില്ല. അമേരിക്കയെയും ചൈനയെയും പിന്നിലാക്കിയാണ് 22 കോടിയിലധികം ജനങ്ങള്‍ക്ക് ഇന്ത്യ ആദ്യഡോസ് വാക്സിനേഷന് നല്‍കിയത്. ചുരുങ്ങിയ ദിവസത്തിനുള്ളിലെ ലോകറെക്കോഡാണിത്. 2021 ഡിസംബര്‍ മാസത്തോടെ 75% ജനങ്ങള്‍ക്കും പൂര്‍ണ്ണമായ വാക്സിനേഷന് നടത്തുമെന്ന് മാത്രമല്ല സൗജന്യമായി ഇന്ത്യന്‍ പൗരന്മാര്ക്ക് വാക്സിന് നല്‍കുമെന്ന ദൗത്യവും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. വാക്സിനേഷന് പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ വാക്സിനേഷന് നയത്തില്‍ ആവശ്യമായ മാറ്റം വരുത്താന്‍ കേന്ദ്രം തയ്യാറായി. ജനാധിപത്യപരമായ ഇത്തരം തീരുമാനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് വിമര്ശകസംഘങ്ങള്.
വാക്സിന് ഇറക്കുമതിയുമായി ബന്ധപ്പെട്ട് ചില വിദേശകമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ കോവിഡ് രോഗികളുടെ ഡാറ്റ കൈമാറണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. ഇതോടെയാണ് ഫൈസര്‍ അടക്കം പല കമ്പനികളുമായുള്ള ചര്‍ച്ച നിലച്ചത്. എന്നാല്‍ വാക്സിന് ഇറക്കുമതിയില്‍ കേന്ദ്രം ശ്രദ്ധിക്കുന്നില്ലെന്ന പരാതിയാണ് ഇന്ത്യാവിരുദ്ധ സംഘം ഉയര്‍ത്തിയത്. 57 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ വകഭേദത്തെ ഒരേപോലെ കണ്ടിട്ടും, ഡബ്ലിയുഎച്ച്ഒ എതിര്‍ത്തിട്ടും, രണ്ടാംതരംഗ വൈറസിനെ ഇന്ത്യന്‍ വകഭേദമെന്ന് വിളിക്കാന്‍ ഇവര്‍ മത്സരിക്കുകയായിരുന്നു.
ടൂള്‍കിറ്റില്‍ മോദി മാത്രമല്ല യോഗിയും
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ഡയറക്ടര്‍ മക്കറാള്ഡ് പരംജതേ 2021 മെയ് 29 ന് ഇന്ത്യന്‍ എക്സ്പ്രസ്സിലെ ലേഖനത്തില്‍ പറയുന്നു: ഠവല ങീശേ്ല ീൃരവലേെൃമലേറ ാെലമൃ രമാുമശഴി ലുെലരശമഹഹ്യ മഴമശിേെ ജൃശാല ങശിശേെലൃ ചമൃലിറൃമ ങീറശ, മിറ ാീൃല ഴലിലൃമഹഹ്യ, മഴമശിേെ കിറശമ ശി വേല ഴഹീയമഹ മിറ റീാലേെശര ാലറശമ. ഠശഹഹ വേശ െറമലേ ംല റീി’ േ സിീം രീിരഹൗശെ്ലഹ്യ ംവലവേലൃ വേല മെശറ ീേീഹസശ േശ െളമസല ീൃ വമ െയമശെ െശി ളമര.േ ഒീംല്ലൃ, മ രലൃമേശി രീീൃറശിമലേറ രമാുമശഴി ംശവേ മ റലഹശയലൃമലേ മേേമരസ മഴമശിേെ ങീറശ ഹെമി േമിറ കിറശമ ംമ െല്ശറലി.േ മോദി മാത്രമല്ല യോഗിയും ഈ ഇന്ത്യാവിരുദ്ധചേരിയുടെ ഉന്നമാണ്. യോഗിയെ പരാജയപ്പെടുത്തുക, അവസാനം മോദിക്കെതിരെ പട നയിക്കുക അതാണ് ഇന്ത്യാവിരുദ്ധ ചേരിയുടെ പ്രധാന ലക്ഷ്യം. ചൈനയുടെ കറുത്ത കരങ്ങളാണ് ഈ കുടിലതന്ത്രങ്ങളുടെ പിന്നില്‍. ചൈനക്കെതിരെ രാജ്യവ്യാപകമായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇന്ത്യയില്‍ ചൈനയെപ്പറ്റി ഒരക്ഷരം മിണ്ടാതെ മോദിവിരുദ്ധ വ്യാജപ്രചരണങ്ങള്‍ നടത്തുന്ന ഇവരുടെ താല്പര്യം ചൈനയ്ക്കനുകൂലമാണ്.
കോണ്‍ഗ്രസ്സ് കൊണ്ടുവന്ന ടൂള്‍കിറ്റില്‍ മോദിക്കെന്നപോലെ കോവിഡ് പ്രതിരോധത്തില്‍ യോഗിയെയും പ്രതിയാക്കിയിട്ടാണ് ചിത്രീകരിക്കുന്നത്. വാസ്തവത്തില്‍ മൂന്നര ലക്ഷം പേരെ ദൈനംദിന കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്ന ലോകറെക്കോഡാണ് ഉത്തര്‍പ്രദേശിന്റേത്. കോവിഡ് പ്രതിരോധവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 62 ജില്ലകളില്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ യാത്ര ചെയ്തുകഴിഞ്ഞു. പുതിയതായി റിക്രൂട്ടു ചെയ്ത 2200 ആശാപ്രവര്‍ത്തകര്‍ യുപിയിലെ ഗ്രാമങ്ങളില്‍ കൊവിഡ് പ്രതിരോധത്തിന്റെ മുന്നണി പടയാളികളാണ്. കേരളത്തില്‍ കോവിഡ് രോഗികളെ സ്വകാര്യആശുപത്രികള്‍ പിഴിയുമ്പോള്‍ ഉത്തരപ്രദേശില്‍ കോവിഡ് രോഗികള്‍ക്ക് സ്വകാര്യആശുപത്രികളില്പോലും സൗജന്യചികിത്സ ലഭിക്കുന്നു. മൂന്നു കോടി ജനസംഖ്യയുള്ള കേരളത്തില്‍ 30000 ല്‍പരം ആളുകള്‍ നിത്യേന കോവിഡ് രോഗികളാകുമ്പോള്‍ 23 കോടിയുള്ള യുപിയില്‍ എണ്ണായിരത്തില്‍ താഴെയാണ് രോഗികളുടെ എണ്ണം. ബോംബെ ഹൈക്കോടതി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ യുപിയെ മാതൃകയാക്കണമെന്ന് പ്രശംസിച്ചു. യുപിക്കെതിരായ ആരോപണങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഹത്രാസില്‍ പെണ്‍കുട്ടിയെ വേട്ടയാടിയ സംഘത്തിന്റെ അതേ മനോഭാവമായിരുന്നു ആ സംഭവത്തിന്റെ മറവില്‍ കലാപമുണ്ടാക്കാന്‍ നടത്തിയ വരുടെ മനസ്സിലും. ഇന്ത്യാവിരുദ്ധചേരിയുടെ സംഘംചേരലാണ് അവിടേയും നടന്നത്.
മോദിയുടെ മാതൃക
വിശ്രമമില്ലാതെ കര്‍മ്മപഥത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വിമര്‍ശനങ്ങള്‍ക്ക് മുമ്പില്‍ പതറാതെ. അവയെ മാതൃകാപരമായി ഉള്‍ക്കൊള്ളുന്ന നേതൃത്വം. കൊവിഡില്‍ അനാഥരായ കുട്ടികളെയും കുടുംബത്തെയും ഏറ്റെടുക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷിക ദിനത്തിലെ പ്രഖ്യാപനം കോവിഡില്‍ തകര്‍ന്ന കുടുംബാംഗങ്ങളോടുള്ള മോദിസര്‍ക്കാരിന്റെ പ്രതിബന്ധതയെ കാണിക്കുന്നു. ”പി.എം.കെ. ഫോര്‍ ചില്‍ഡ്രന്‍” എന്ന പദ്ധതി അതിന് വേണ്ടിയാണ്. കൊവിഡ് ദുരന്തത്തില്‍ അനാഥരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുകയും 18 വയസ്സു പൂര്‍ത്തിയാകുന്നതോടെ നിശ്ചിത വരുമാനം ഉറപ്പാക്കുകയും 23 വയസ്സാകുമ്പോള്‍ 10 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ചികിത്സയും നല്‍കുന്നതാണ് പുതിയ പദ്ധതി. 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് കേന്ദ്രവിദ്യാലയത്തിലോ സൈനികസ്കൂളിലോ നവോദയവിദ്യാലയങ്ങളിലോ പ്രവേശനം നല്‍കും.
രാജ്യം നേരിടുന്ന പ്രതിസന്ധി അതിജീവിക്കാന്‍ സമൂഹം ഒരു രാജ്യം, ഒരു ജനത, ഒരു മനസ്സ് എന്ന മനോഭാവമുള്ക്കൊള്ളണം. ഭാരതത്തില്‍ ജനസംഖ്യാനുപാതികമായ ആരോഗ്യസംവിധാനം ഇന്ന് രാജ്യത്ത് പര്യാപ്തമല്ലെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ 60 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ്സാണ് ഇതു വരുത്തി വച്ചത്; 2014 ല്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാറല്ല. 60 വര്‍ഷത്തെ കോണ്‍ഗ്രസ്സ് ഭരണത്തില്‍ 16000 വെന്റിലേറ്ററുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം വെന്റിലേറ്ററുകളാണ് മോദിസര്‍ക്കാര്‍ നിര്‍മ്മിച്ചത്. പിപിഇ കിറ്റുപോലും ഇറക്കുമതി ചെയ്തിരുന്ന സാഹചര്യത്തില്‍നിന്ന് വാക്സിനടക്കം കയറ്റുമതി ചെയ്യാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യ മാറാന്‍ കാരണം നരേന്ദ്രമോദി സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണവും അടിയന്തരനടപടികളുമാണ്.
150 മില്ല്യണ്‍ രൂപ ആരോഗ്യമേഖലക്ക് നീക്കിവെച്ച്, 2020 ഡിസംബറോടെ ഇന്ത്യയിലെ 85% ജനങ്ങള്‍ക്കും വാക്സിന് ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനം. കൊവിഡ് മഹാമാരിക്കിടയിലും സാമ്പത്തികരംഗം തകരാതെ, വളര്‍ച്ചാനിരക്ക് കുറയാതെ രാജ്യത്തെ നയിക്കുന്ന മോദിസര്‍ക്കാരിനെതിരെ ശത്രുരാജ്യങ്ങള്‍ അണിനിരക്കുന്നത് മനസ്സിലാക്കാം.
എന്നാല്‍ ഇവര്‍ക്ക് പ്രാണവായു നല്കി അഞ്ചാംപത്തികള്‍ ആഗോള ഇന്ത്യാ വിരുദ്ധചേരിക്ക് കരുത്തുനല്‍കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇന്ത്യ ഏറെമാറിക്കഴിഞ്ഞെന്നും രാജ്യവിരുദ്ധ സംഘത്തെ തിരിച്ചറിയാന്‍ രാജ്യസ്നേഹികള്‍ വിവേകത്തോടെ പെരുമാറുമെന്നുള്ള യാഥാര്‍ത്ഥ്യം ഇവര്‍ ഇതുവരെ ഉള്‍ക്കൊണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: