എറണാകുളം: കേരളത്തിന്റെ കോവിഡ് ചികിത്സാ രംഗത്ത് മുതല്ക്കൂട്ടാകാന് സിങ്കപ്പൂരില്‍ നിന്നും ഓക്സിജന്‍ ടാങ്കുകള്‍ എത്തിച്ച് അദാനി ഗ്രൂപ്പ് . 20 ടണ്‍ ഓക്സിജന്‍ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകളാണ് കേരളത്തിനായി പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അദാനി ഗ്രൂപ്പ് എത്തിച്ചത്.
ഇതില്‍ രണ്ട് ടാങ്കുകള്‍ എറണാകുളം ജില്ലയില്‍ ഉപയോഗിക്കും. ജില്ലയില്‍ ഓക്സിജന്‍ സംഭരണത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ടാങ്കുകള്‍ ഉപകരിക്കും. പിണറായി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് അദാനി ഗ്രൂപ്പ് ടാങ്കുകള്‍ എത്തിക്കുന്നത്.
എറണാകുളം ഗവ.മെഡിക്കല്‍ കോളേജിന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഏലൂരിലെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസും ഓക്സിജന്‍ ജംബോ സിലിണ്ടറുകള്‍ കൈമാറിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ ഹിന്‍ഡാല്‍കൊ യൂണിറ്റ് ഹെഡ് രാജീവ് ഉപാദ്ധ്യായ് ജില്ലാ കലക്ടര്‍ എസ് സുഹാസിന് രേഖകള്‍ കൈമാറി. 25 സിലിണ്ടറുകള്‍ വീതം മെഡിക്കല്‍ കോളേജിനും ജില്ലയിലെ ദേശീയ ആരോഗ്യ മിഷനുമാണ് നല്‍കിയത്. കമ്പനി എച്ച് ആര് മാനേജര്‍ പി വി മനോജ്, പ്രൊഡക്ഷന്‍ ഹെഡ് ജെ ജിനില്‍, അസിസ്റ്റന്റ് മാനേജര്‍ സി പി രതീഷ്, സിഎസ്ആര്‍ ഹെഡ് പി ബി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് സാമൂഹ്യപ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത 25 ആധുനിക ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നേരത്തെ മെഡിക്കല്‍ കോളേജിന് നല്‍കിയിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: