ന്യൂദല്‍ഹി: ബിജെപി എംഎല്‍എയും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ ചൊവ്വാഴ്ച സുവേന്ദു അധികാരി കണ്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് ദല്‍ഹിയിലെ വസതിയിലെത്തി പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയത്. ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റെടുത്തശേഷം ബിജെപി നേതാക്കളുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ജെ പി നദ്ദയെയും കണ്ട്, അവരോട് സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. നാല്പതിലധികം ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടു. സംസ്ഥാനത്തെ ഈ അക്രമം അവസാനിക്കണം.’- വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സുവേന്ദു അധികാരി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബനര്‍ജിയെ നന്ദിഗ്രാമില്‍ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. അധികാരത്തില്‍ തുടരാന്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണിപ്പോള്‍ മമത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: