തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വാച്ചര്‍മാരുടെ ജോലി സംബന്ധമായ ഉത്തരവ് വിവാദത്തില്‍. വാച്ചര്‍മാര്‍ ക്ഷേത്രങ്ങളുടെ എല്ലാ ചുമതലയും നിര്‍വ്വഹിക്കണമെന്ന ഉത്തരവാണ് വിവാദമായത്.
സബ്ബ്ഗ്രൂപ്പ് ഓഫീസര്‍മാക്കാണ് ക്ഷേത്രങ്ങളുടെ ഭരണനിര്‍വ്വഹണ ചുമതല. എന്നാല്‍, ഒരു സബ്ബ് ഗ്രൂപ്പ് ഓഫീസര്‍ക്ക് കീഴില്‍ ഏഴ് ക്ഷേത്രങ്ങള്‍ വരെയുണ്ടാകും. എല്ലാ ക്ഷേത്രങ്ങളിലും സബ്ഗ്രൂപ്പ് ഓഫീസര്‍ക്ക് എല്ലാം ദിവസവും എത്തിച്ചേരാന്‍ സാധിക്കില്ല. ഈ ദിവസങ്ങളില്‍ വാച്ചര്‍മാര്‍ എല്ലാ വിഭാഗത്തിന്റെയും മേല്‍നോട്ട ചുമതല വഹിക്കണം. കൂടാതെ രസീത് എഴുത്ത് തുടങ്ങിയ ജോലിയിലെ ജീവനക്കാര്‍ അവധിയിലാണെങ്കില്‍ ആ ജോലിയും നോക്കണം.
ഡ്യൂട്ടി നോക്കുന്ന ക്ഷേത്രത്തിലെ വസ്തുക്കളുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും വാച്ചര്മാക്കാണ്. ഒന്നും കളവ് പോയിട്ടില്ല എന്ന് ഉറപ്പ് വരുത്തേണ്ട ചുമതലയുമുണ്ട്. എന്നാല്‍, ഈ ചുമതല പല ക്ഷേത്രങ്ങളിലും നടക്കാറില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. സബ്ബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ വരുമ്പോള്‍ മാത്രമാണ് നിയമാനുസൃതം എല്ലാം നടക്കുന്നത്. അതിനാല്‍ ദേവസ്വം ബോര്‍ഡിലെ ഓരോ വിഭാഗത്തിലെയും ജീവനക്കാര്‍ ചെയ്യേണ്ട ജോലി സംബന്ധിച്ച് പുതിയ ഉത്തരവ് ബോര്‍ഡ് ഇറക്കിയത്.
പുതിയ ഉത്തരവ് തങ്ങള്‍ക്ക് അധികഭാരമെന്നാണ് വാച്ചര്‍മാരുടെ പരാതി. വാച്ചര്‍മാരുടെ നിയമനത്തില്‍ തന്നെ ക്ഷേത്ര സുരക്ഷ സംബന്ധിച്ച എല്ലാം വ്യക്തമാക്കുന്നുണ്ട്. ക്ഷേത്രത്തില്‍ വന്നു പോകുമ്പോള്‍ അസ്വഭാവികത കണ്ടാല്‍ ശാന്തിക്കാര്‍, മറ്റ് ക്ഷേത്ര ജീവനക്കാര്‍ തുടങ്ങി സബ്ബ് ഗ്രൂപ്പ് ഓഫീസര്‍മാരെ വരെ പരിശോധിക്കാനുള്ള അധികാരം വാച്ചര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. അതിനാലാണ് സബ്ബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ ഇല്ലാത്ത സമയങ്ങളില്‍ വാച്ചര്‍മാര്‍ക്ക് ചുമതലയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: