തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ഇന്ത്യയിലെ സ്കൂള്‍ വിദ്യാഭ്യാസ പട്ടികയില്‍ കേരളം തമിഴ്നാടിനും പിന്നില്‍ നാലാമതായിട്ടും ഒന്നാമതാണെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. 2019- 20 വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരമാണ് കേന്ദ്രം പട്ടിക പുറത്തുവിട്ടിരികകുന്നത്.
പഞ്ചാബാണ് സ്കൂള്‍ വിദ്യാഭ്യാസ മികവില്‍ ഒന്നാമതുള്ളത്. മുന്‍ വര്‍ഷം 13ാം സ്ഥാനത്തായിരുന്നു. പഞ്ചാബ് എന്നാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനമാണ് സംസ്ഥാനം കാഴ്ചവെച്ചത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രാപ്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിര്‍വഹണം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്തി എന്നിവയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
929 പോയിന്റ് നേടിയാണ് പഞ്ചാബ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചിരിക്കുന്നത്. ചണ്ഡീഗഢാണ് രണ്ടാമത്(912), മൂന്നാമത് തമിഴ്നാട്(906) 901പോയിന്റാണ് കേരളത്തിനുള്ളത്. എന്നാല്‍ പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ക്ക് അംഗീകാരമാണിതെന്നും കേരളമാണ് പട്ടികയില്‍ ഒന്നാമതുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ഗ്രേഡിങ്ങില്‍ കേരളം ആദ്യ അഞ്ചിനുള്ളില്‍ ഇടം പിടിച്ചത് സംസ്ഥാനത്തിന് അംഗീകാരമാണ്. എന്നാല്‍ വസ്തുതാ വിരുദ്ധമായാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.
വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
സ്കൂള്‍ വിദ്യാഭ്യാസ മികവിന്റെ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. പൊതുവിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരം.
ഈ നേട്ടത്തെ അഭിമാനത്തോടെ കാണുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയില്‍ (പിജിഐ) കേരളം വീണ്ടും രാജ്യത്ത് ഒന്നാംശ്രേണിയില്‍ എത്തിയത് പൊതുവിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ്
മുന്‍വര്‍ഷത്തേതിനേക്കാള്‍ പോയിന്റ് കൂട്ടി ഒരുപടി മുന്നില്‍ കയറാന്‍ ആയി എന്നതും വലിയ നേട്ടമാണ്.കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാപ്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിര്‍വഹണം,വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്തി എന്നിവയിലെ കേരളത്തിന്റെ മികച്ച പ്രകടനമാണ് രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളില്‍ കേരളത്തെ വീണ്ടും ഒന്നാം ശ്രേണിയില്‍ എത്തിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വൈവിധ്യമായ പ്രവര്‍ത്തനങ്ങളും സമഗ്രശിക്ഷാ കേരളം വഴി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് മികവിന്റെ സൂചികയില്‍ ഉയര്‍ന്ന ഗ്രേഡ് നേടാന്‍ കേരളത്തിന് തുണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: