കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ടീമുകളുടെ പ്ലെയിങ് ഇലവനില്‍ മാറ്റം വരും. 2021-22 സീസണില്‍ പ്ലെയിങ് ഇലവനില്‍ ഇന്ത്യന്‍ താരങ്ങളുടെ എണ്ണം ഏഴാക്കി വര്‍ധിപ്പിച്ചു. വിദേശ താരങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് നാലാക്കി കുറച്ചു. ഐ.എസ്.എല്‍ ഉദ്ഘാടന സീസണില്‍ 6 വിദേശ താരങ്ങള്‍ക്കും 5 ഇന്ത്യന്‍ താരങ്ങള്‍ക്കുമായിരുന്നു പ്ലെയിങ് ഇലവനില്‍ അനുമതി.
2017-18 സീസണ് മുതല്‍ ആറു ഇന്ത്യന്‍ താരങ്ങളെ ആദ്യ ഇലവനില്‍ നിര്‍ബന്ധമാക്കിയിരുന്നു. രണ്ടു സീസണുകള്‍ക്ക് ശേഷമാണ് വീണ്ടും എണ്ണം വര്‍ധിപ്പിക്കുന്നത്. ഈ സീസണില്‍ ക്ലബുകള്‍ക്ക് പരമാവധി ആറ് വിദേശ താരങ്ങളെ ടീമിലെത്തിക്കാം. ഇതില്‍ ഒരാള്‍ എ.എഫ്.സി അംഗരാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കണം. ഒരു വിദേശ മാര്‍ക്യൂ താരത്തെ ഒപ്പിടാനും ക്ലബിന് അവസരമുണ്ട്. ടീമില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട അണ്ടര്‍-21 താരങ്ങളുടെ എണ്ണം രണ്ടില്‍ നിന്ന് നാലാക്കി. ഇതില്‍ രണ്ട് താരങ്ങളെ മത്സര ദിവസങ്ങളിലെ ടീമിലും ഉള്‍പ്പെടുത്തണം. മൂന്ന് ഗോള്‍കീപ്പര്‍മാര്‍ അടക്കം ഒരു ക്ലബ്ബിന് പരമാവധി 35 താരങ്ങളെ വരെ ടീമില്‍ ഉള്‍പ്പെടുത്താം . എല്ലാ താരങ്ങള്‍ക്കുമായി ചെലവഴിക്കാവുന്ന തുകയുടെ പരിധി 16.5 കോടിയായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: