ശാസ്താംകോട്ട: വാക്സിന് വിതരണ കേന്ദ്രത്തിലെ തിരക്കില്‍ ടോക്കണ്‍ നല്കിയ ജനപ്രതിനിധിക്ക് കൊവിഡ് സ്ഥിരീകരിച്ചത് നൂറുകണക്കിന് പേരെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം ശാസ്താംകോട്ട രാജഗിരിയിലെ വാക്സിന് വിതരണ കേന്ദ്രത്തില്‍ രണ്ടായിരത്തോളം പേര് എത്തിയിരുന്നു.
മുന്‍കൂട്ടി രജിസ്ട്രേഷന് ഇല്ലാതെ നേരിട്ട് എത്തുന്ന ആദ്യത്തെ 500 പേര്‍ക്കായിരുന്നു വാക്സിന് നല്‍കുമെന്ന് അറിയിച്ചത്. ഇതനുസരിച്ച് പുലര്‍ച്ചെ മുതല്‍ ജനമൊഴുകിയെത്തി. പത്തുമണിയോടെ തിരക്ക് നിയന്ത്രണാതീതമായി. തുടര്‍ന്ന് 500 പേര്‍ക്ക് ടോക്കണ്‍ നല്‍കിയത് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനായിരുന്നു. തിരക്കില്‍ കിടന്ന് നട്ടം തിരിഞ്ഞാണ് അദ്ദേഹം ടോക്കണ്‍ കൊടുത്ത് തീര്‍ത്തത്. രണ്ടായിരത്തോളം പേര് വാക്സിന് സ്വീകരിക്കാന്‍ എത്തിയിരുന്നു. തിരക്കിനിടെ ടോക്കണിന് വേണ്ടി പിടിവലി നടന്നത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി.
ടോക്കണ്‍ വിതരണം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും കുടുംബത്തിനണ്ടും കോവിഡ് പോസിറ്റീവായെന്ന് വൈകുന്നേരത്തോടെ അറിഞ്ഞു. വാക്സിന് എടുക്കാന്‍ വന്ന് തിരക്ക് കൂട്ടിയ രണ്ടായിരത്തോളം പേരെ പോലീസിന് ഒപ്പം നിന്ന് നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ഒരോരുത്തര്‍ക്കും ടോക്കണ്‍ നല്കിയതും ഈ ജനപ്രതിനിധിയാണ്. മുന്‍കുട്ടി രജിസ്ട്രേഷന് ഇല്ലാതെയുള്ള സ്പോട്ട് വാക്സിനേഷന് സംവിധാനമാണ് കൂടുതല്‍ രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ രാജഗിരിയിലെ വാക്സിനേഷന് കേന്ദ്രത്തിലുണ്ടായ തിരക്ക് അപകടകരമായിരുന്നു. ശാസ്താംകോട്ട ആഞ്ഞിലിമൂട് റോഡില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: