Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടകരയില്‍ കുഴങ്ങി പോലീസ്; ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങേണ്ട അവസ്ഥ; ഒല്ലൂര്‍ കവര്‍ച്ചയില്‍ തുടരന്വേഷണം നിലച്ചു; ബിജെപി നിയമ നടപടിക്ക്

ഇത്തരം കേസുകള്‍ പോലീസിന്റെ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് വിവരം കൈമാറണം. ഇവിടെ അതുമുണ്ടായിട്ടില്ല. കഴിഞ്ഞ മെയ് 23ന് ഇ ഡി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് ജൂണ്‍ ഒന്നിന് പോലീസ് ഫയല്‍ നല്‍കിയത്. ഇനി തുടരന്വേഷണം നടത്തേണ്ടത് ഈ ഏജന്‍സികളാണ്. പിടിയിലായ പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാനോ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരെ പിടികൂടാനോ പ്രത്യേക അന്വേഷണ സംഘത്തിനായിട്ടുമില്ല. സിപിഎം, സിപിഐ, ലീഗ്, എസ്ഡിപിഐ ബന്ധമുള്ളവരാണ് പിടിയിലായിട്ടുള്ള പ്രതികള്‍.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jun 8, 2021, 08:13 am IST
in Kerala

തൃശൂര്‍: കൊടകര  കവര്‍ച്ചാ കേസില്‍ കുഴങ്ങി പോലീസ്. പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്ത് ഒരു മാസമാകുമ്പോഴും പുരോഗതിയില്ല. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങേണ്ട അവസ്ഥയിലുമാണ്.  

കവര്‍ച്ച ചെയ്തത് മൂന്നരക്കോടിയാണെന്ന നിലപാടില്‍ അന്വേഷണ സംഘം ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് ഈ തുക കണ്ടെത്താനായിട്ടില്ല. പണവും സ്വര്‍ണവും മൊബൈല്‍ ഫോണുകളുമടക്കം ഒന്നേകാല്‍ കോടിയേ കണ്ടെത്താനായിട്ടുള്ളൂ. കൊടകരയിലെ കവര്‍ച്ചക്ക് ഒരാഴ്ച മുന്‍പ് ഒല്ലൂരില്‍ പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന 94 ലക്ഷം രൂപയും സമാനമായ രീതിയില്‍ കവര്‍ന്നിരുന്നു. കൊടകരയിലെ കവര്‍ച്ചാ സംഘമാണ് അതും ചെയ്തതെന്ന് ആദ്യം അന്വേഷിച്ച എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. പ്രതികളില്‍ നിന്ന് കണ്ടെത്തിയ പണം ഈ കവര്‍ച്ചയിലേതാകാമെന്നാണ് ഇപ്പോള്‍ സംശയമുയരുന്നത്.  

അങ്ങനെയെങ്കില്‍ കൊടകര സംഭവത്തില്‍ പണം നഷ്ടപ്പെട്ട ധര്‍മ്മരാജന്‍ പരാതിയില്‍ പറഞ്ഞത് പോലെ 25 ലക്ഷം മാത്രമേ ഉണ്ടാകാനിടയുള്ളൂ. കൊടകരയില്‍ മൂന്നരക്കോടി ഉണ്ടായിരുന്നുവെന്നും അത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നും പറഞ്ഞ പോലീസിന് ഒരു മാസമായിട്ടും അത് തെളിയിക്കാനാകുന്നില്ല. ബിജെപി നേതാക്കള്‍ പൂര്‍ണമായും അന്വേഷണത്തോട് സഹകരിച്ചിട്ടും പോലീസിന് ഒന്നും കണ്ടെത്താനായില്ല. ഒല്ലൂര്‍ കവര്‍ച്ചയില്‍ തുടരന്വേഷണം നിലച്ചതും പോലീസിനെ വെട്ടിലാക്കുന്നുണ്ട്.

അതേസമയം ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് പോലീസ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യാനും മറ്റും വിളിച്ച് വരുത്തുന്നതെന്ന് പാര്‍ട്ടി നേതൃത്വം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ രാഷ്‌ട്രീയ താത്പര്യമാണ് ഇതിന് പിന്നില്‍. പോലീസിനെ ഉപയോഗിച്ച്  ബിജെപി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുകയാണെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.  

കള്ളപ്പണക്കേസില്‍ അന്വേഷണം നടത്താന്‍ ചുമതലപ്പെട്ട ഏജന്‍സികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റവന്യൂ ഇന്റലിജന്‍സും ഇന്‍കം ടാക്‌സുമാണ്. വിദേശത്ത് നിന്ന് നികുതിയടക്കാതെ എത്തുന്ന പണമാണ് കുഴല്‍പ്പണമെന്ന് അറിയപ്പെടുന്നത്. ഇ ഡിക്കാണ് ഇത്തരം കേസുകളില്‍ അന്വേഷണച്ചുമതല. രാജ്യത്തിനകത്ത് നികുതിയടക്കാതെ ക്രയവിക്രയം ചെയ്യപ്പെടുന്ന പണത്തെക്കുറിച്ച് ഇന്‍കം ടാക്‌സും റവന്യൂ ഇന്റലിജന്‍സുമാണ് അന്വേഷിക്കേണ്ടത്.  

ഇത്തരം കേസുകള്‍ പോലീസിന്റെ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് വിവരം കൈമാറണം. ഇവിടെ അതുമുണ്ടായിട്ടില്ല. കഴിഞ്ഞ മെയ് 23ന് ഇ ഡി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് ജൂണ്‍ ഒന്നിന് പോലീസ് ഫയല്‍ നല്‍കിയത്. ഇനി തുടരന്വേഷണം നടത്തേണ്ടത് ഈ ഏജന്‍സികളാണ്. പിടിയിലായ പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാനോ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരെ പിടികൂടാനോ പ്രത്യേക അന്വേഷണ സംഘത്തിനായിട്ടുമില്ല. സിപിഎം, സിപിഐ, ലീഗ്, എസ്ഡിപിഐ ബന്ധമുള്ളവരാണ് പിടിയിലായിട്ടുള്ള പ്രതികള്‍.

Tags: കേസ്പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.