ചെങ്ങന്നൂര്‍: കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച എസ്എഫ്ഐ പ്രവര്‍ത്തകനെ തടഞ്ഞ പോലീസിനെതിരെ ഭീഷണി. മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തിലാണ് പോലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തിയത്. കൊറോണ മാനദണ്ഡങ്ങളും മോട്ടോര്‍ വാഹന നിയമങ്ങളും ലംഘിച്ച് ബൈക്കിലെത്തി എസ്എഫ്ഐ ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറി ആസീഫ് യൂസഫാണ് പോലീസിനെതിരെ ഭീഷണി മുഴക്കിയത്.
ഹെല്‍മെറ്റ് ധരിക്കാതെ സ്ക്കൂട്ടറില്‍ മറ്റൊരാളെ പിന്നിലിരുത്തി അമിത വേഗതയില്‍ എത്തിയ സംഘത്തെ നഗരമധ്യത്തിലെ ബെഥേല്‍ ജംഗ്ഷനില്‍ ഉണ്ടായിരുന്ന ട്രാഫിക് പോലിസുകാര്‍ കൈകാണിച്ച് നിര്‍ത്തി. ഇതില്‍ ക്ഷുഭിതനായ ആസിഫ് യൂസഫ്, ബൈക്ക് നിര്‍ത്തി പോലിസുകാര്‍ക്ക് നേരെ തട്ടിക്കയറുകയും ഭീഷണി മുഴക്കുകയും ചെയ്തു.
സ്ഥലത്തുണ്ടായിരുന്ന പോലീസുകാരനു നേരെ കൈ ചൂണ്ടി ‘എസ്എഫ്ഐ ഏരിയാ സെക്രട്ടറിയെ തടയാനും വാഹന നമ്പര്‍ എഴുതി എടുക്കാനും നീ ആരാണ്’ എന്നു ചോദിച്ചു കൊണ്ടായിരുന്നു ആക്രോശം. കൂടുതല്‍ ഡയലോഗ് ഒന്നും അടിക്കണ്ട. നിന്നെ പിന്നെ കണ്ടോളാം എന്ന ഭീഷണിയും മുഴക്കിയ ശേഷം ഇവര്‍ ബൈക്ക് എടുത്തുകൊണ്ട് പോകുകയായിരുന്നു.
ആസിഫ് യൂസഫും കൂടെ ഉണ്ടായിരുന്ന യുവാവും കോവിഡ് പ്രോട്ടോകള്‍ പ്രകാരം മാസ്ക് ശരിയായി ധരിച്ചിരുന്നില്ല. ഇവര്‍ വോളന്റിയര്മാരാണെന്ന ഒരു തെളിവും ഇവരുടെ കൈവശമില്ലായിരുന്നു. എസ് എഫ് ഐ നേതാവാണെന്ന ധാര്ഷ്ട്യത്തില് പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ പ്രതികള്‍ക്കെതിരെ കേസെടുക്കുവാനോ നിയമ നടപടി സ്വീകരിക്കുവാനോ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: