ഇസ്ലാമബാദ്: രണ്ട് യാത്രാതീവണ്ടികള്‍ കൂട്ടിയിടിച്ച് തെക്കന്‍ സിന്ദ് പ്രവിശ്യയിലുണ്ടായ അപകടത്തില്‍ 50 യാത്രക്കാര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു.
അപകടം ദാരുണമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് റെയില്‍വേ കരസേനയെയും അര്‍ധസൈനികവിഭാഗത്തെയും വിളിച്ചു. കറാച്ചിയില്‍ നിന്നും സര്‍ഗോധയിലേക്ക് പോകുന്ന മില്ലറ്റ് എക്സ്പ്രസ് തീവണ്ടി പാളം തെറ്റിയതില്‍ നിന്നാണ് അപകടത്തിന്റെ തുടക്കം. പാളം തെറ്റിയതിനെ തുടര്‍ന്ന് തീവണ്ടി അടുത്ത പാളത്തിലേക്ക് വീഴുകയും അതുവഴി കടന്നുപോവുകയായിരുന്ന റാവല്‍പിണ്ടിയില്‍ നിന്നും കറാച്ചിയിലേക്ക് വരുന്ന സര് സയ്യിദ് എക്സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൂട്ടിയിടിയുടെ ആഘാതത്തില്‍ മില്ലറ്റ് എക്സ്പ്രസിലെ ബോഗികള്‍ കീഴ്മേല്‍ മറിഞ്ഞു. അപ്പര്‍ സിന്ധിലെ ഗൊട്കി ജില്ലയിലെ ധക്രിയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ടവരെ കൂട്ടത്തോടെ എത്തിക്കുന്ന ഗൊട്കി, ധക്രി, ഒബാറോ, മിര്‍പൂര്‍ മതേലോ ആശുപത്രികളില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: