ലണ്ടന്‍ : ഹാരി രാജകുമാരനും മേഗനും പെണ്‍കുഞ്ഞ് പിറന്നു. പുതിയ അതിഥിക്ക് ലിലിബെറ്റ് ലിലി ഡയാന മൗണ്ട്ബാറ്റണ്‍ വിന്‍സര്‍ എന്നാണ് പേരിട്ടത്. എലിസബത്ത് രാജ്ഞിയുടെയും അമ്മ ഡയാനയുടെയും പേര് ചേര്‍ത്താണ് ഇരുവരും കുഞ്ഞിന് പേര് നല്‍കിയത്. എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേരായിരുന്നു ലിലിബെറ്റ്.
വെള്ളിയാഴ്ച ജൂൺ നാലാം തിയതിയായിരുന്നു രാജകുമാരി ജനിച്ചത്. അമേരിക്കയിലെ കാലിഫോർണിയയിലെ സാന്റാ ബാർബറാ ആശുപത്രിയിൽ വെച്ചായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നു. എല്ലാവരുടെയും പ്രാർഥനയ്‌ക്കു സ്നേഹത്തിനും നന്ദി അറിയിക്കുന്നു എന്ന് ഹാരിയും മേഗനും പ്രസ്താവനയിലൂടെ അറിയിച്ചു. അമ്മയും കുഞ്ഞും ആരോഗ്യമായി ഇരിക്കുന്നു എന്ന് ഇരവരുടെയും പ്രസ് സെക്രട്ടറി പറഞ്ഞു.
മാര്‍ച്ച് മാസം ഓപ്ര വിന്‍ഫ്രയുമായുള്ള അഭിമുഖത്തിനിടയിലാണ് 39കാരിയായ മേഗന്‍ താന്‍ വീണ്ടും അമ്മയാകാന്‍ പോകുന്നതായി വെളിപ്പെടുത്തിയത്. അഭിമുഖത്തിലെ ചില വെളിപ്പെടുത്തലുകള്‍ പിന്നീട് ഒട്ടേറെ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി.
കൊട്ടാരത്തില്‍ നിന്ന് വംശീയമായി പീഡനവും വേര്‍തിരിവും നേരിട്ടെന്നും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചെന്നും മേഗന്‍ തുറന്ന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: