തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വരെ ലഭ്യമായത് 1,04,63,620 ഡോസ് കൊവിഡ് വാക്സിന്. ഇതുവരെ നല്‍കിയത് 1,02,03,409 ഡോസും. ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് 2,60,211 ഡോസ് മരുന്ന് മിച്ചം. സംസ്ഥാനത്ത് നല്‍കിയതില്‍ 80,46,801 ആദ്യ ഡോസും 21,56,608 രണ്ടാം ഡോഡുമാണ്.
ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായും സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാന്‍ കഴിയുന്ന തരത്തിലായും 24 കോടിയിലധികം (24,60,80,900) വാക്സിന് ഡോസ് സംസ്ഥാനങ്ങള്‍ക്ക് നല്കി. കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി അംഗീകാരം നല്കുന്ന ഏതു നിര്‍മാതാവ് ഉത്പാദിപ്പിക്കുന്ന വാക്സിന്റെയും 50 ശതമാനം കേന്ദ്രം സംഭരിക്കുകയും സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുന്നു. ഇതുകൂടാതെ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്സിന് വാങ്ങാനുള്ള സൗകര്യവും കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ജനുവരി 16നാണ് കൊവിഡ് വാക്സിനേഷന് ആരംഭിച്ചത്. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കിയത്. കൊവിഡ് മുന്നണി പോരാളികളുടെ വാക്സിനേഷന് ഫെബ്രുവരി ഒന്നിന് ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവരുടേയും 45നും 60നും ഇടയ്ക്കുള്ള അനുബന്ധ രോഗമുള്ളവരുടേയും വാക്സിനേഷന് മാര്‍ച്ച് ഒന്നിന് ആരംഭിച്ചു. 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് ഏപ്രില്‍ ഒന്നിന് ആരംഭിച്ചു. 45 വയസ്സിനു മുകളിലുള്ള 1.14 കോടി (1,13,75,715) ആളുകള്‍ക്ക് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം. 18നും 45നും ഇടയ്ക്ക് പ്രായമായവരുടെ വാക്സിനേഷന് മെയ് 17ന് ആരംഭിച്ചു.
സംസ്ഥാനത്ത് ആകെ ലഭ്യമായ 1,04,63,620 ഡോസ് വാക്സിനില്‍ 86,84,680 ഡോസ് കൊവിഷീല്‍ഡ് വാക്സിനും 8,94,650 ഡോസ് കൊവാക്സിനും ഉള്‍പ്പെടെ ആകെ 95,79,330 ഡോസ് വാക്സിന് കേന്ദ്രം സൗജന്യമായി നല്‍കിയതാണ്. 7,46,710 ഡോസ് കൊവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കൊവാക്സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്സിന് സംസ്ഥാനം വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: