തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില നൂറു കടന്നു. വയനാട്, തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് പ്രീമിയം പെട്രോളിന് വില നൂറു രൂപ കടന്നത്. പ്രീമിയം പെട്രോളിന് 100 രൂപ 24 പൈസയായി. പാറശാലയില്‍ ലീറ്ററിന് 101 രൂപ 14 പൈസയും ബത്തേരിയില്‍ 100 രൂപ 24 പൈസയുമാണ് വില.
ഇന്ധനവില വര്‍ധിച്ചതോടെയാണ് സംസ്ഥാനത്ത് പെട്രോള്‍ വില സെഞ്ചുറി പിന്നിട്ടത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് കൂടിയത്. 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ്. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമാണ് വില
പ്രതികരിക്കാൻ ഇവിടെ എഴുതുക: