കണ്ണൂര്‍: കണ്ണൂരില്‍ പുതിയ കോടതി സമുച്ഛയത്തിന് 24.55 കോടിയുടെ ഭരണാനുമതി. 24.55കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ പ്ലാന്‍ കേരള ഹൈക്കോടതി അംഗീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്രയും തുകയ്ക്കുളള ഭരണാനുമതി നല്‍കിയത്.
1907 ല്‍ സ്ഥാപിതമായ കണ്ണൂര്‍ കോടതി വികസനത്തിന്റെ കാര്യത്തില്‍ കാലങ്ങളായി ഏറെ പിന്നിലായിരുന്നു. സ്ഥല സൗകര്യമില്ലാത്തതിനാല്‍ കണ്ണൂരിലെ കോടതികളുടെ പ്രവര്‍ത്തനം പ്രയാസത്തിലായത് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ നിരന്തരമായി അധികൃതര്‍ക്ക് മുന്നില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കൊടുവിലാണ് വികസനം സാധ്യമാകുന്നത്. 450 ഓളം അഭിഭാഷകരും നൂറിലധികം ജീവനക്കാരും കണ്ണൂരിലെ കോടതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചചു വരുന്നുണ്ട്. ആറ് നിലകളോടുകൂടിയതാണ് പുതുതായി രൂപ കല്‍പ്പന ചെയ്തിരിക്കുന്ന കെട്ടിടം. കെട്ടിടത്തിന്റെ പ്രവൃത്തി എത്രയും വേഗത്തില്‍ ആരംഭിക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനോട് എംഎല്‍എ കടന്നപ്പളളി രാമചന്ദ്രന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രണ്ട് മുന്‍സീഫ് കോടതി, രണ്ട് മജിസ്ട്രേറ്റ് കോടതി, ഒരു മൊബൈല്‍ കോടതി, ഒരു സബ്ബ് കോടതി, ഒരു കുടുംബ കോടതി എന്നിങ്ങനെ ഏഴ് കോടതികളാണ് കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു അഡീഷണല്‍ ജില്ലാ കോടതി കണ്ണൂരില്‍ തുടങ്ങുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയിട്ട് കുറെക്കാലമായെങ്കിലും സ്ഥല സൗകര്യമില്ലാത്തതിനാല്‍ തുടങ്ങാനായില്ല. നിലവിലുളള പ്രിന്‍സിപ്പല്‍ മുന്‍സീഫ് കോടതിയുടെ ഒരു ഭാഗത്തുകൂടി വരുന്ന നിലയിലാണ് ആറ് നില കെട്ടിടത്തിന്റെ പ്ലാന്‍. പഴയ കെട്ടിടം നിലനിര്‍ത്തിക്കൊണ്ടാവണം പുതിയ കെട്ടിട നിര്‍മ്മാണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഇരിട്ടി നഗരസഭയില്‍ അഞ്ച് ഇടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ്
ഇരിട്ടി നഗരസഭ 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നഗരസഭയിലെ അഞ്ച് കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ഹൈമാസറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ കെ. ശ്രീലത നിര്‍വഹിച്ചു . പത്തൊമ്പതാംമൈല്‍, ഉളിയില്ടൗണ്, ജബ്ബാര്‍ക്കടവ്, കീഴൂര്‍, പയഞ്ചേരിമുക്ക് എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിച്ചത് . പത്തൊമ്പതാം മൈലില്‍ നഗരസഭാ കൗണ്‍സീലര്‍ പി.കെ. ബല്‍ക്കീസ് അധ്യക്ഷത വഹിച്ചു. ജബ്ബാര്‍ക്കടവില്‍ എന്‍.കെ. ഇന്ദുമതിയും , ഉളിയില്‍ ടൗണില്‍ നഗരസഭാ കൗണ്‍സീലര്‍ ടി.കെ. ഷരീഫയും അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപധ്യക്ഷന്‍ പി.പി. ഉസ്മാന് പദ്ധതി വിശദീകരിച്ചു. അബ്ദുള്‍ ഖാദര്കോമ്പില്, നഗരസഭാ സെക്രട്ടറി എം.പി. സ്വരൂപ്, അബ്ദുറഹ്മാന്, കെ. രാജന്, ഇബ്നുസീന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: