സെന്റ് പീറ്റേഴ്സ്ബര്‍ഗ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും ഉത്തരാവാദിത്വമുള്ള നേതാക്കളാണെന്നും അവര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇരുവര്‍ക്കും കഴിവുണ്ടെന്നും റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്.
വാര്‍ത്താ ഏജന്‍സിയായ പിടി ഐയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് പുടിന്റെ ഈ പ്രതികരണം. പക്ഷെ മൂന്നാമതൊരു ശക്തിയുടെ ഇടപെടലില്ലാതെ തന്നെ ഇരുരാജ്യങ്ങലും അവര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കേണ്ടത് സുപ്രധാനമാണെന്നും പുടിന് പറഞ്ഞു.
ജപ്പാനും യുഎസും ആസ്ത്രേല്യയും ഇന്ത്യയും ചേര്‍ന്ന് രൂപപ്പെടുത്തില്‍ നാല്‍വര്‍ ശക്തിയായ ക്വാഡ് എന്ന കൂട്ടുകെട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് ഏത് അളവുവരെ രാഷ്ട്രങ്ങള്‍തമ്മില്‍ സൗഹൃദം രൂപപ്പെടുത്താമെന്ന കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് മോസ്കോയല്ലെന്നായിരുന്നു പുടിന്റെ മറുപടി.
ക്വാഡിനെ ഏഷ്യിലെ നേറ്റോ എന്ന് വിശേഷിപ്പിച്ച റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗി ലാവ്റോവിന്റെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പുടിന്റെ മറുപടി ഇങ്ങിനെ: ‘ഞങ്ങള്‍ ക്വാഡില്‍ അംഗമല്ല. ഏതെങ്കിലും രാജ്യം മറ്റേതെങ്കിലും രാജ്യവുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. പരമാധികാരമുള്ള ഏത് രാഷ്ട്രത്തിനും ആരോടും കൂട്ടുകൂടാനുള്ള സ്വാതന്ത്യമുണ്ട്. പക്ഷെ ഏത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള പങ്കാൡത്തവും മറ്റുള്ളവരെ ചങ്ങാതിമാരാക്കുന്ന ലക്ഷ്യത്തോട് കൂടിയുള്ളതായിരിക്കണം,’ പുടിന് പറഞ്ഞു. നേരത്തെ ചൈന അഭിപ്രായപ്പെട്ടതുപോലെ ഇന്തോ-പസഫിക് മേഖലയില്‍ ബെയ്ജിംഗിന്റെ സ്വാധീനം നിയന്ത്രിക്കാനുദ്ദേശിച്ചുള്ളതാണ് ക്വാഡ് എന്ന പരോക്ഷസൂചനയുള്ള മറുപടിയായി പുടിന്റേത്.
അതേ സമയം റഷ്യയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തില്‍ വൈരുദ്ധ്യങ്ങളൊന്നുമില്ലെന്നും പുടിന് പറഞ്ഞു. ‘ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ ചില പ്രശ്നങ്ങളുണ്ടെന്നറിയാം. എപ്പോഴും അയല്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ ഇന്ത്യയിലെ പ്രധാനമന്ത്രിയുടെയും ചൈനയിലെ പ്രസിഡന്റിന്റേയും മനോഭാവം എനിക്കറിയാം. അവര്‍ അന്യോന്യം ബഹുമാനത്തോടെ പെരുമാറുന്നവരാണ്. ഏത് പ്രശ്നത്തിനും ഉള്ള പരിഹാരം അവര്‍ കണ്ടെത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ ഈ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രശ്നത്തില്‍ പുറത്തെ ഒരു രാഷ്ട്രവും ഇടപെടരുതെന്നത് പ്രധാനമാണ്.,’- പുടിന് പറഞ്ഞു.
റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം ഇന്ത്യയും റഷ്യയും തമ്മിലുള്ള സുരക്ഷിതത്വത്തേയും പ്രതിരോധ സഹകരണത്തേയും ബാധിക്കുമോ എന്ന ചോദ്യത്തിന് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വിശ്വാസത്തില്‍ അധിഷ്ഠിതമെന്നായിരുന്നു പുടിന്റെ മറുപടി. ‘ആധുനിക ആയുധസംവിധാനങ്ങളും സാങ്കേതികവിദ്യകളും നിര്‍മ്മിക്കുന്ന കാര്യത്തില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ ഇവിടെ ഈ സഹകരണം അവസാനിക്കുന്നില്ല. അത് ബഹുമുഖമായ ഒന്നാണ്,’ പുടിന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: