വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രണ്ട് വര്‍ഷത്തേക്ക് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തി. യുഎസ് ക്യാപിറ്റലില്‍ രൂക്ഷമായി ആക്രമണത്തിന് ട്രംപ് പിന്തുണ നല്‍കിയെന്ന് തെളിഞ്ഞതിനാലാണ് നടപടി. രണ്ടു വര്‍ഷത്തിനു ശേഷമേ വിലക്കു നീക്കണോയെന്ന് പരിശോധിക്കൂവെന്നും ഫെയ്‌സ്ബുക് വ്യക്തമാക്കി. യുഎസ് ക്യാപിറ്റലില്‍ നടന്ന അക്രമത്തിനു പിന്നാലെ ഫെയ്‌സ്ബുക്കിനെക്കൂടാതെ ട്വിറ്ററും യൂട്യൂബും ട്രംപിന്റെ അക്കൗണ്ടുകള്‍ വിലക്കിയിരുന്നു.
ജനുവരി 6ന് ആയിരുന്നു യുഎസ് ക്യാപിറ്റലിലെ അക്രമം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം അലങ്കോലപ്പെടുത്തുകയായിരുന്നു ട്രംപ് അനുകൂലികളുടെ ലക്ഷ്യം. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ട്രംപാണ് ജയിച്ചതെന്നുമായിരുന്നു ഇവരുടെ അവകാശവാദം. അക്രമത്തിന് സമൂഹമാധ്യമ കുറിപ്പുകളിലൂടെ ട്രംപ് പിന്തുണയേകിയെന്നും ആക്ഷേപമുണ്ടായി.
അതേസമയം, 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും ഫേസ്ബുക്ക് തനിക്ക് രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത് തന്റെ വോട്ടര്‍മാരെ അപമാനിക്കുന്നതാണെന്നും ട്രംപ് പറഞ്ഞു. അതേസമയം, പ്രകോപനകരമായ ഉള്ളടക്കത്തിന് രാഷ്‌ട്രീയക്കാര്‍ക്ക് ഒരിളവും നല്‍കില്ലെന്നും അവരുടെ അഭിപ്രായങ്ങള്‍ വാര്‍ത്താപ്രാധാന്യമുള്ളതാണെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: