തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം ഇനിയുള്ള അഞ്ച് ദിവസത്തേയ്ക്ക് ആവശ്യസേവനങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ.
ഈ ദിവസങ്ങളില്‍ നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന കടകള്‍ക്കും ഇളവുണ്ടാകും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 7.30 വരെയാണ് പ്രവര്‍ത്തനാനുമതിയുള്ളത്. ശുചീകരണ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ അനുമതിയുണ്ട്.
അവശ്യ സര്‍വീസ് അല്ലാത്ത തുണിക്കടകള്‍, ജ്വല്ലറികള്‍, ചെരിപ്പ് കടകള്‍ തുടങ്ങിയവയ്ക്കൊന്നും ബുധനാഴ്ച്ച വരെ തുറക്കാന്‍ അനുമതിയുണ്ടാവില്ല. സംസ്ഥാനത്തിന് യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി.
ഹോട്ടലുകള്‍ക്ക് നേരത്തെയുള്ളത് പോലെ പാഴ്സല്‍ കൗണ്ടറുകളുമായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, തുടങ്ങിയവക്ക് 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ അനുമതി നല്കി. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കി.
അതേസമയം സംസ്ഥാനത്ത് 40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്ക്കും മുന്‍ഗണനാക്രമം ഇല്ലാതെ വാക്സിന് നല്കാന് തീരുമാനമായി. ഇവരെ മുതിര്‍ന്ന പൗരന്മാരായി പരിഗണിച്ച് മുന്‍ഗണനാ ക്രമം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. വെള്ളിയാഴ്ച മുതല്‍ രജിസ്ട്രേഷന് ആരംഭിച്ചു. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടാവില്ല. 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലുള്ള വാക്സിനേഷന് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: