ന്യൂദല്‍ഹി: വിസകളും അനുമതികളും ഉള്ള വിദേശ പൗരന്മാര്ക്ക് അധിക താമസത്തിന് പ്രത്യേക പിഴകള്‍ ഈടാക്കാതെ ഓഗസ്റ്റ് 31 വരെ സാധുത നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
വിസ കാലാവധി നീട്ടിനല്കാന് വിദേശ പൗരന്മാര് ഇക്കാലയളവില്‍ യാതൊരുവിധ അപേക്ഷകളും സമര്‍പ്പിക്കേണ്ടതില്ല
കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ചിന് ശേഷം സാധാരണ യാത്രാ വിമാനസര്‍വീസുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍, മാര്‍ച്ചിന് മുന്‍പായി ഇന്ത്യയിലെത്തിയ, സാധുതയുള്ള ഇന്ത്യന്‍ വിസകള്‍ കൈവശം ഉള്ള വിദേശ പൗരന്മാര്ക്ക് രാജ്യത്ത് തുടരേണ്ടതായി വന്നിട്ടുണ്ട്.
ഇത്തരം വിദേശ പൗരന്മാര്ക്ക് അടച്ചുപൂട്ടല്‍ നടപടികളെ തുടര്‍ന്ന് തങ്ങളുടെ വിസ കാലാവധി നീട്ടി ലഭ്യമാക്കുന്നതില്‍ നിരവധി പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ഇവ കണക്കിലെടുത്ത് 2020 ജൂണ്‍ 29ന് ആഭ്യന്തരമന്ത്രാലയം പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
2020 ജൂണ്‍ 30ന് ശേഷം വിസ / താമസ അനുമതി കാലയളവ് അവസാനിക്കുന്ന വിദേശ പൗരന്മാര്ക്ക് രാജ്യത്തെ സാധാരണ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന തീയതിക്ക് 30 ദിവസങ്ങള്‍ കഴിഞ്ഞു വരെ സാധുത കാലാവധി ഈ ഉത്തരവില്‍ നീട്ടി നല്‍കിയിരുന്നു.
എന്നാല്‍ ഇത്തരം വിദേശ പൗരന്മാര് തങ്ങളുടെ വിസ അല്ലെങ്കില്‍ താമസ അനുമതി ര്ഘിപ്പിക്കുന്നതിനായി ഓരോ മാസവും അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: