Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലിക്കറ്റ് സര്‍വകലാശാലയിലെ ഹെല്‍ത്ത് സയന്‍സ് വിഭാഗം അടച്ചുപൂട്ടല്‍ ഭീഷണിയില്‍

മെഡിക്കല്‍ ബയോ കെമിസ്ട്രി, മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ലാബ് ടെക്‌നോളജി, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ നാല് പിജി കോഴ്‌സുകളും മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോ കെമിസ്ട്രി, മെഡിക്കല്‍ ലാബ് ടെക്നോളജി ഉള്‍പ്പെട്ട മൂന്ന് ഡിഗ്രി കോഴ്‌സുകളുമായിരുന്നു ഹെല്‍ത്ത് സയന്‍സ് വകുപ്പിന് കീഴിലുണ്ടായിരുന്നത്. എന്നാല്‍ എല്ലാ കോഴ്‌സുകളും ഈ മാസം അവസാനിപ്പിച്ച് സെന്റര്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 4, 2021, 12:31 pm IST
in Kerala

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഹെല്‍ത്ത് സയന്‍സ് വിഭാഗം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സിന്‍ഡിക്കേറ്റിന്റെ അലംഭാവം മൂലം സര്‍വകലാശാലയ്‌ക്ക് സംഭവിക്കുന്നത് കോടികളുടെ നഷ്ടം. സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സും സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് വിഭാഗവുമാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ നിലവിലുള്ള പാരാമെഡിക്കല്‍ കോഴ്‌സുകള്‍ തുടരാന്‍ സാങ്കേതികമായി തടസ്സമുണ്ടെന്ന് അധികൃതര്‍ പറയുന്നു. അംഗീകാരം നേടിയെടുക്കാന്‍ സിന്‍ഡിക്കേറ്റ് അടക്കമുള്ള ഒരു സംവിധാനങ്ങള്‍ക്കും കഴിയുന്നില്ലെന്നാണ് പൊതുവെയുള്ള പരാതി.

മെഡിക്കല്‍ ബയോ കെമിസ്ട്രി, മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ലാബ് ടെക്‌നോളജി, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ നാല് പിജി കോഴ്‌സുകളും മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോ കെമിസ്ട്രി, മെഡിക്കല്‍ ലാബ് ടെക്നോളജി ഉള്‍പ്പെട്ട മൂന്ന് ഡിഗ്രി കോഴ്‌സുകളുമായിരുന്നു ഹെല്‍ത്ത് സയന്‍സ് വകുപ്പിന് കീഴിലുണ്ടായിരുന്നത്. എന്നാല്‍ എല്ലാ കോഴ്‌സുകളും ഈ മാസം അവസാനിപ്പിച്ച് സെന്റര്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. ഇതോടെ ഇരു സെന്ററുകളുടെ കെട്ടിടവും ലാബും അനുബന്ധമായുള്ള ഉപകരണങ്ങളും ഉള്‍പ്പെടെ സര്‍വകലാശാലക്ക് കോടികളുടെ നഷ്ടം സംഭവിക്കും. മലബാറില്‍ ഇത്തരം കോഴ്‌സുകള്‍ നടത്തുന്നത് കാലിക്കറ്റില്‍ മാത്രമാണ്. ഈ സെന്ററുകള്‍ അടയ്‌ക്കുന്നതോടെ  സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വന്‍ നേട്ടം കൊയ്യാന്‍ സര്‍വ്വകലാശാല ഒത്താശ ചെയ്യുകയാണെന്ന് പരക്കെ ആരോപണമുയരുന്നുണ്ട്. മാത്രമല്ല ഇത്തരം മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ ഇരട്ടിയധികം തുകയാണ് ഫീസ് ഈടാക്കുന്നത്.

ടെക്‌നിക്കല്‍ സര്‍വകലാശാലയുടെ ഇടപെടലില്ലാതെ എഞ്ചിനീയറിങ് കോഴ്‌സുകള്‍ നടത്തുന്ന കാലിക്കറ്റിന് എന്തുകൊണ്ട് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകളും സ്വന്തം നിലയ്‌ക്ക് നടത്തികൂടായെന്ന ചോദ്യവുമുയരുന്നുണ്ട്. മെഡിക്കല്‍ കോഴ്‌സുകള്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ക്കായി സിന്‍ഡിക്കേറ്റിന്റെ ഉപസമിതിയെ നിയമിച്ചിരുന്നതെങ്കിലും വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും പരാതിയുണ്ട്. ഇവരും സ്വകാര്യ മെഡിക്കല്‍ സ്ഥാപന ലോബിക്ക് വേണ്ടി ഒത്തുകളിച്ചെന്നാണ് ആരോപണം. ഇപ്പോള്‍ അവസാന വര്‍ഷ കോഴ്‌സുകളുടെ പരീക്ഷ മാത്രമാണ് നടത്താനുള്ളത്. ഇത് കഴിഞ്ഞാലുടന്‍ സെന്റര്‍ അടച്ചുപൂട്ടാനൊരുങ്ങുകയാണ് അധികൃതര്‍. ഇതിനകം തന്നെ കുറെ താല്‍ക്കാലിക അദ്ധ്യാപകരെയും അനദ്ധ്യാപകരെയും പിരിച്ചുവിട്ടു. കോഴ്‌സ് അവസാനിക്കുന്നതോടെ ബാക്കിയുള്ളവരുടെ ജോലിയും നഷ്ടപ്പെടും.

Tags: healthUniversity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.