തിരുവനന്തപുരം: രണ്ടാംപിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റവതരണം ആരംഭിച്ചു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഒമ്പതുമണിക്ക് തന്നെ നയമസഭയിലെത്തി ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. ജനുവരിയില്‍ അവതരിപ്പിച്ച അവസാന ബജറ്റില്‍ നിന്ന് നയപരമായ മാറ്റം ഈ ബജറ്റില്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യം സാമ്പത്തികം എന്നീ മേഖലകള്‍ക്കായിരിക്കും കൂടുതല്‍ പ്രധാന്യം നല്‍കുക.
കിഫ്ബിക്ക് പുറമേ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അവസാന ബജറ്റില്‍ പ്രഖ്യാപനം നടത്തിയിരുന്നത്. ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങളുണ്ടാവും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ പുതിയ ബജറ്റ് ഇന്ന് അവതരിപ്പിക്കും. കൊറോണ പ്രതിസന്ധിയെ നേരിടാനുള്‍പ്പടെ തുക മാറ്റിവക്കുന്നത് സര്‍ക്കാരിന് വെല്ലുവിളിയാണ്. കടമെടുത്താണ്ഇപ്പോള് സംസ്ഥാനം മുന്നോട്ട് പോകുന്നത്.
കൊറോണയെത്തുടര്‍ന്നുള്ള അടച്ച് പൂട്ടല്‍ തുടരുന്നതിനിടെയാണ് കെ.എന്‍. ബാലഗോപാലന്റെ കന്നിബജറ്റ്. തെരഞ്ഞെടുപ്പുകാല ബജറ്റില്‍ ജനങ്ങള്‍ക്കുമേല്‍ നികുതിഭാരമേല്‍പ്പിക്കാനുളള ധൈര്യം സര്‍ക്കാരിന് ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്തമൂന്നുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്ലാത്തതിനാല്‍ വരുമാനം കണ്ടെത്താന്‍ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും.
ജിഎസ്ടിക്ക് മുമ്പുള്ള കുടിശ്ശിക പിരിച്ചെടുക്കല്‍, മദ്യത്തിന് കോവിഡ് സെസ് തുടങ്ങിയ നികുതിയിതര വരുമാനമാകും ആശ്രയം. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനം ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ ആവര്‍ത്തനം ആയിരിക്കും ബാലഗോപാല്‍ അവതരിപ്പിക്കുക. ഓഗസ്റ്റ്മുതല്‍ ഒക്ടോബര്‍വരെയുള്ള മൂന്നുമാസത്തെ ചെലവുകള്‍ക്ക് വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: