പാറ്റ്ന: ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാദളിന്റെ (ആര്‍ജെഡി) രാജ്യസഭാ എംപി എ.ഡി. സിംഗിനെ രാസവള അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയായിരുന്നു അറസ്റ്റ്.
സൗത്ത് ദല്‍ഹിയിലെ സമ്പന്നര്‍ താമസിക്കുന്ന ഡിഫന്‍സ് കോളനിയിലെ വീട്ടില്‍ നിന്നാണ് വ്യാഴാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുത്ത്. അതേ സമയം ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2020 മാര്‍ച്ചിലാണ് ഇദ്ദേഹത്തെ രാജ്യസഭ എംപിയായി ആര്‍ജെഡി ശുപാര്‍ശ ചെയ്തത്. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമമനുസരിച്ച് അദ്ദേഹത്തിനെതിരെ ഇഡി കേസ് എടുത്തിരുന്നു.
ഇദ്ദേഹത്തിന് രാജസ്ഥാന്, ദല്‍ഹി, ഹരിയാന, മുംബൈ എന്നിവിടങ്ങളില്‍ അപാര്ടുമെന്റുകളും ഭൂമികളും ഉണ്ട്. 188 കോടിയുടെ സ്ഥാവര സ്വത്തുക്കളും 49 കോടിയുടെ ജംഗമസ്വത്തുക്കളും ഉണ്ട്. രാസവളത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയുമതിയിലും ഏര്‍പ്പെട്ടിരുന്നു.
ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപറേറ്റീവ് ലിമിറ്റഡ് (ഐ എഫ് എഫ് സി ഒ) നിരവധി സംസ്ഥാനങ്ങളി്ല് പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ കമ്പനിയാണ്. ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ്(ഐപിഎല്‍) ഐ എഫ് എഫ് സി ഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സബ്സിഡിയില്‍ രാസവളം നല്കുന്ന കമ്പനിയാണ്. ഐ എഫ് എഫ് സി ഒ എംഡിയായിരുന്ന അശ്വതിയും ഐപിഎല്‍ എംഡിയായിരുന്ന ഗഹ്ലോട്ടും 2007 മുതല്‍ 2014 വരെ ഉയര്‍ന്ന സബ്സിഡിയില്‍ രാസവളം വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തു. ഉയര്‍ന്ന സര്‍ക്കാര്‍ സബ്സിഡി തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിന് ഇരുവര്‍ക്കും 685 കോടി ലഭിച്ചു. ഇത് അവര്‍ സങ്കീര്‍ണ്ണമായ വാണിജ്യ ഇടപാടുകളിലൂടെ ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത കമ്പനികളിലൂടെ വിദേശത്തേക്ക് എത്തിച്ചു. ഇതില്‍ ആര്‍ജെപി എംപി എഡി സിംഗും ഉള്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: