ന്യൂദല്‍ഹി: മുസ്ലിങ്ങള്‍ നേരിടുന്ന അനീതിക്കെതിരായ ദെവീക ഇടപെടലും ശരിയത്ത് നിയമത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെ കൈകടത്തലുമാണ് രാജ്യത്ത് അടുത്തിടെയുണ്ടായ ചുഴലിക്കാറ്റിനും കോവിഡ് മഹാമാരിക്കും കാരണമെന്ന വിവാദ പ്രസ്താവനയുമായി മൊറാദാബാദില്‍നിന്നുള്ള സമാജ്വാദി പാര്‍ട്ടി(എസ്പി) എംപി എസ് ടി ഹസന്. ‘മഹാമാരിയില്‍ പാവപ്പെട്ടവര്‍ മരിക്കുന്നതിന്റെയും ചുഴലിക്കാറ്റിന്റെയും രൂപത്തിൽ സര്‍വനാശം ആകാശത്തുനിന്ന് എത്തുന്നതിന് ഇടയാക്കിത് മുസ്ലിങ്ങളോടുള്ള അനീതിയാണ്’- ഹസന് പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനുള്ള അവസരം നല്കുന്നതില് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും എംപി ആരോപിച്ചു. ജനങ്ങളോട് കാട്ടിയ അനീതിയും വിവേചനവും ആരില്‍നിന്നും മറയ്ക്കാനാവില്ല, അത് ജോലിയോ ലൈസന്‍സോ നല്‍കുന്നതിലോ, അല്ലെങ്കില്‍ ശരിയത്ത് നിയമത്തിലെ കൈകടത്തലിലോ ആകട്ടെ.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവേകമില്ലാത്ത പ്രസ്താവനയെ അതിരൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ഭീകരസംഘടനയായ ഇസ്ലാമിന് സ്റ്റേറ്റിന് സമാനമാണ് ഹസന്റെ സമീപനമെന്ന് ഉത്തര്‍പ്രദേശ് ന്യൂനപക്ഷകാര്യമന്ത്രി മൊഹ്സിന്‍ റാസ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: