തിരുവനന്തപുരം : ജില്ലയില്‍ കിടപ്പു രോഗികള്‍ക്കായുള്ള കൊവിഡ് വാക്സിനേഷന് നാളെ മുതല്‍ ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ പാലിയേറ്റിവ് രോഗികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്.
ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന സംഘം വീടുകളിലെത്തിയാണു വാക്സിന് നല്‍കുന്നതെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. ജില്ലയില്‍ മുപ്പതിനായിരത്തോളം പാലിയേറ്റിവ് രോഗികള്‍ ഇതിനോടകം വാക്സിനേഷനു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണു വീടുകളിലെത്തി വാക്സിന് നല്കുന്ന പദ്ധതി നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ എല്ലാ പ്രായത്തിലുമുള്ള പാലിയേറ്റിവ് രോഗികള്‍ക്കും വീടുകളിലെത്തി വാക്സിനേഷന് നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: