പൂനെ : റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്്സിന് സ്പുട്നിക് 5 ഇന്ത്യയില്‍ തദ്ദേശീയമായി ഉത്്പ്പാദനം ആരംഭിക്കാന്‍ ഒരുക്കവുമായി പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഉത്പ്പാദനത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ(ഡിസിജിഐ) അനുമതി തേടിക്കഴിഞ്ഞു. നിലവില്‍ പ്രമുഖ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബാണ് റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ സ്പുട്നിക് തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്നത്.
ഓക്സ്ഫോര്‍ഡുമായി സഹകരിച്ചാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് വാക്സിന് ഉത്പ്പാദിപ്പിക്കുന്നത്. ജൂലൈയോടെ രാജ്യത്തെ വാക്സിന് ഉത്പ്പാദനം ഉയര്‍ത്തുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് സ്പൂട്നിക് ഉത്പ്പാദിപ്പിക്കുന്നതിനായി സെറം കേന്ദ്ര അനുമതി തേടിയിരിക്കുന്നത്. രാജ്യത്തെ വാക്സിന് വിതരണവും ഉത്പ്പാദനവും കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ അമേരിക്കയില്‍ വിതരണത്തിന് ഉദ്ദേശിക്കുന്ന നോവാവാക്സ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് കമ്പനി യുഎസില്‍ അനുമതി തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍- ഇ എന്ന കമ്പനിയും വാക്സിന് വികസനത്തിന്റെ അവസാനഘട്ട പരീക്ഷണങ്ങളിലാണ്. ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ണ്ണമായും വിജയകരമായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. കമ്പനിയിയില്‍ നിന്നും വാക്സിന് വാങ്ങുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കരാറിലും എര്പ്പെട്ടിട്ടുണ്ട്. 30 കോടി ഡോസുകളാണ് ആദ്യഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: