ന്യൂഡൽഹി : റഷ്യയുടെ കൊറോണ പ്രതിരോധ വാക്സിനായ സ്പുട്നിക് വി വാക്സിന്റെ നിർമ്മാണത്തിന് തയ്യാറായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടും മുന്നോട്ട് വന്നു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ടെസ്റ്റ് ലൈസന്‍സ് കൈമാറിക്കഴിഞ്ഞു. ഇനി വാക്സിന്‍ നിര്‍മ്മാണത്തിനുള്ള അനുമതി കൂടി ലഭിക്കണം. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറിയ്‌ക്കാണ് സ്പുട്നിക് വാക്സിൻ രാജ്യത്ത് നിർമ്മിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
എന്നാൽ രാജ്യത്ത് കൂടുതൽ വാക്സിൻ നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടും അപേക്ഷ നൽകിയത്. പൂനെയില സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷിൽഡ് വാക്സിൻ നിർമ്മിക്കുന്നത് . ജൂൺ മാസത്തോടെ 10 കോടി കൊവിഷീൽഡ് വാക്സിൻ ഡോസുകൾ നിർമ്മിക്കാനും വിതരണം ചെയ്യാനും സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.
റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന്റെ (ആർ.ഡി.ഐ.എഫ്) സഹകരണത്തോടെ ഡൽഹിയിലെ പനേസിയ ബയോടെക്കും സ്പുട്നിക് വാക്സിൻ നിർമ്മിക്കുന്നുണ്ട്. വർഷത്തിൽ 10 കോടി ഡോസ് വാക്സിൻ ഉൽപാദിപ്പിക്കാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: