തിരുവനന്തപുരം : സംസ്ഥാനത്ത് ആവശ്യത്തിന് കേന്ദ്രവിഹിതം ലഭിക്കുകയും സ്റ്റോക്കും ഉണ്ടായിട്ടും വാക്സിന് വിതരണം കാര്യക്ഷമമല്ലെന്ന് പരാതി. കേരളത്തില്‍ മുന്‍ഗണനാ വിഭാഗങ്ങളെ നിശ്ചയിച്ചാണ് 18നും 45നുമിടയിലുള്ള വിതരണം നിര്‍വഹിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷനിലും പാകപ്പിഴയുണ്ടെന്നാണ് ആരോപണം.
മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് പോലും വാക്സിന് ബുക്കിങ്ങിന് സാധിക്കുന്നില്ല. 18നും 45നുമിടയിലുള്ളവര്‍ക്കായുള്ള വാക്സിന് വിതരണം വിപുലപ്പെടുത്താനോ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല.
നിലവില്‍ 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നല്‍കാനായി വാങ്ങിയതില്‍ 6,58,950 ഡോസ് തിങ്കളാഴ്ച ഉച്ചവരെ സ്റ്റോക്കുണ്ടായിരുന്നു. ഇത്രയും സ്റ്റോക്ക് നിലനില്‍ക്കേ മെയ് 31-ന് 60,704 ഡോസും ജൂണ്‍ ഒന്നിന് 68,900 ഡോസും വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ച രണ്ടുവരെ 5617 പേര്‍ക്കും മരുന്നു നല്‍കിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഈ കണക്കുകളനുസരിച്ച് 5.23 ലക്ഷം ഡോസ് വാക്സിനുകള്‍ സംസ്ഥാനത്ത് സ്റ്റോക്കുണ്ടെന്നാണ് അറിയുന്നത്.
എന്നാല്‍ 18നും 45നുമിടയിലുള്ള വിഭാഗങ്ങള്‍ക്കായി 1,00,237 ഡോസാണ് ഈ വിഭാഗത്തിലുള്ളവര്‍ക്കായി ബുധനാഴ്ച ഉച്ചവരെ വിതരണം ചെയ്തത്. ബുധനാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 96,42,277 ഡോസ് വാക്സിന് വിതരണംചെയ്തു. ഇതില്‍ 75,44,092 ആദ്യ ഡോസും 20,98,185 രണ്ടാം ഡോസുമാണ് വിതരണം ചെയ്തത്. 45 നും 60 നും ഇടയിലുള്ളവര്‍ക്കായി 30,20,995 ഡോസും 60-ന് മേലുള്ളവര്‍ക്കായി 35,16,329 ഡോസുമാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: