കേരളത്തിലെ മാധ്യമങ്ങള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. സത്യവും ധര്‍മ്മവും സാമാന്യ മര്യാദയുമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന ചിന്തയാണ് അവരെ നയിക്കുന്നത്. നിങ്ങള്‍ നല്കുന്ന വാര്‍ത്തയില്‍ മാധ്യമധര്‍മ്മം കാണുന്നില്ലല്ലോ എന്നാരെങ്കിലും പരാമര്‍ശിച്ചാല്‍ വിമര്‍ശകനെ ജീവനോടെ കുഴിച്ചുമൂടും. വാര്‍ത്ത ഹിന്ദു വിരുദ്ധമാണെങ്കില്‍ താലപ്പൊലിയെടുക്കും. സമീപകാലത്ത് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.
ഏഷ്യാനെറ്റിനോട് ഒരു സ്ത്രീ, ബംഗാളിലെ മനുഷ്യക്കുരുതിയെന്തേ നിങ്ങള്‍ക്ക് വാര്‍ത്തയാകാത്തത് എന്ന് ചോദിച്ചിരുന്നല്ലോ. അവരോട് എഷ്യാനെറ്റിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം കേള്‍ക്കാത്തവരുണ്ടാകില്ല. സംഘികള്ക്കല്ലെ അടികൊള്ളുന്നത്, നന്നായിപ്പോയി. വാര്‍ത്ത കൊടുക്കാന്‍ മനസ്സില്ല. വാര്‍ത്തകള്‍ കാണണമെന്ന് നിര്‍ബന്ധമില്ല എന്ന രീതിയിലായിരുന്നല്ലൊ മറുപടി.
ലക്ഷദ്വീപിന്റെ കാര്യത്തില്‍ നുണ പ്രചാരണത്തിലും അന്തിചര്‍ച്ചയിലും മത്സരമാണ്. കൈരളി ഒരു മണിക്കൂറാണ് കേന്ദ്രവിരുദ്ധ ചര്‍ച്ചയെങ്കില്‍ മനോരമ ന്യൂസ് രണ്ട് മണിക്കൂറോ നാലുമണിക്കൂറോ ചര്‍ച്ച നടത്തും. ജനവാസമുള്ള പത്തുദ്വീപുകളിലെ ഓരോരുത്തരെന്ന പേരില്‍ 10 പേരെ അണിനിരത്തി മനോരമയുടെ ചോദ്യം. മനോരമ ആഗ്രഹിക്കുന്ന ഉത്തരം പഠിപ്പിച്ച് പറയിപ്പിക്കും. ബിജെപി, ആര്‍എസ്എസ് അജണ്ടയാണ് ലക്ഷദ്വീപില്‍ നടപ്പാക്കുതെന്ന് മണിമണിയായി പറയിപ്പിക്കും. എന്താണ് ആര്‍എസ്എസ് എന്ന് ചോദിച്ചാല്‍ പറയാന്‍ അറിയാത്തവരെക്കൊണ്ടണ്ടാണിതൊക്കെ പറയിപ്പിക്കുന്നതെന്നുകൂടി മനസ്സിലാക്കണം.
സ്കൂള്‍ ഉച്ചഭഷണത്തില്‍ നിന്നും ഇറച്ചി ഒഴിവാക്കിയത് ആദ്യപടിയാണ്. ഇനി സസ്യാഹാരമേ നല്‍കൂ. അതിന് ആര്‍എസ്എസ്കാരായ ഭക്ഷണ വിതരണക്കാരെ ഒരുക്കി നിര്‍ത്തിയതായും പറയുന്നത് കേട്ടു. ഗുജറാത്തുകാരനായ പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായതാണ് ഏറെ പ്രകോപനം. ഗുജറാത്തില്‍ നിന്നുള്ളവരാണല്ലോ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും. ലക്ഷദ്വീപിലെ എംപി കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പ്രതികൂലമാകുന്ന ഒരു നിയമവും നിയന്ത്രണവും അവിടെയുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചു എന്ന് എംപി വെളിപ്പെടുത്തി. അതില്‍ അദ്ദേഹം സംതൃപ്തനാണ്. പക്ഷേ മനോരമയ്ക്കത് സഹിച്ചിട്ടില്ല. ദഹിക്കുന്നുമില്ല.
ലക്ഷദ്വീപില്‍ കാവിവല്‍ക്കരണമെന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ മനോരമയെ മാത്രം എന്തിന് കുറ്റപ്പെടുത്തണം. തെങ്ങിനും മരങ്ങള്‍ക്കും ചുവടെ കാവിയും വെള്ള പെയിന്റും പൂശിയിരിക്കുന്നു എന്നുകൂടി പ്രചരിപ്പിക്കുമ്പോള്‍ മലയാളത്തിലെ മഹാരഥന്മാര് ഇത്രയും മണ്ടന്മാരാകുമോ എന്നാരും ചിന്തിച്ചുപോകും. തെങ്ങിന് ചുവട്ടില്‍ കാവിയല്ല, പിങ്ക് നിറത്തിലുള്ള മണ്ണും കുമ്മായവുമാണ് പൂ
ശുന്നത്. കാലങ്ങളായി അത് കേരളത്തിലുണ്ട്. ധര്മ്മടത്തുപോലുമുണ്ട്. ചിതലുകളും വണ്ടുകളും തുരന്ന് മരം കേടാകാതിരിക്കാനാണത്. ലക്ഷദ്വീപിലെ 10 ലക്ഷത്തോളം തെങ്ങുകളില്‍ പട്ടേല്‍ ചുമതലയേറ്റ ശേഷമാണോ ‘കാവിപൂശി’യത് ?
ലക്ഷദ്വീപിന് വേണ്ടിയാണോ കരയില്‍ കിടന്ന് സാമ്പാറുകള്‍ തിളയ്ക്കുന്നത് ? എന്തൊക്കെയാണ് ദ്വീപ് നിവാസികള്‍ക്കെതിരെ ചെയ്യുന്ന ദ്രോഹങ്ങള്‍ ? കുടിവെള്ളം ലഭ്യമാക്കുന്നതോ ? വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതോ, ക്ലീന്‍ ലക്ഷദ്വീപ് പദ്ധതി നടപ്പാക്കുന്നതോ, ആശുപത്രികള്‍ കൂടുതല്‍ സ്ഥലത്ത് സ്ഥാപിക്കുന്നതോ, പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നതോ, ഒരു ലിറ്റര്‍ പാല് ഉല്പാദിപ്പിക്കാന് 840 രൂപ ചെലവാകുന്ന ഡയറി നടത്തിക്കൊണ്ടുപോകാനാകുമോ എന്ന് ചോദിച്ചതോ ? ഇതൊക്കെ സംഘ പരിവാര്‍ അജണ്ടയെങ്കില്‍ ദ്വീപിലെ ജനങ്ങള്‍ക്ക് സ്വീകാര്യമാണ്.
കരയില്‍ നിന്നും കുതന്ത്രങ്ങള്‍ അഭ്യസിച്ച് കമ്മ്യൂണിസ്റ്റ്, ലീഗ്, വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പാക്കാനിറങ്ങിയവരാണ് കുഴപ്പം കുത്തിപ്പൊക്കുന്നത്. കൊച്ചിയില്‍ എത്തി കളക്ടര്‍ എന്തോ പന്തികേട് കാണിച്ചതിനാണ് കളക്ടര്‍ക്കെതിരെ നീങ്ങിയതെന്ന് പറയുന്നു. കളക്ടര്‍ പത്രസമ്മേളനം നടത്തുംമുമ്പല്ലെ കൊടികെട്ടിയ കുറുവടിയുമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ? അത് എന്തേ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല ?
മനസ്സില്‍ കരുതിവച്ച അജണ്ടയെ കാണൂ, ചര്‍ച്ച ചെയ്യൂ.
അല്ലെങ്കില്‍ കടകംപള്ളി സുരേന്ദ്രന് സഭയില്‍ മലക്കം മറിഞ്ഞത് ചര്‍ച്ച ചെയ്യപ്പെടുമായിരുന്നില്ലെ ? ശബരിമലയില്‍ യുവതീപ്രവേശനത്തിന്റെ പേരില്‍ ഭരണകൂട ഭീകരത കാട്ടിയതാണല്ലോ വിഷയം. തെറ്റുപറ്റി മാപ്പാക്കണമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ ദേവസ്വം മന്ത്രിയായിരുന്ന കടംപള്ളിയാണ് അത് മാറ്റിപ്പറഞ്ഞത്. മാപ്പോ, അങ്ങനെ പറഞ്ഞിട്ടേയില്ല. ഖേദമുണ്ടെന്നേ പറഞ്ഞുള്ളൂ. എന്നുവച്ചാല്‍ പാലംകടക്കുവോളം നാരായണ, പിന്നെ കൂരായണ. മാധ്യമങ്ങളുടെ അന്തിചര്‍ച്ചയില്‍ ഇത് വിഷയമായില്ല.
കണ്ണൂര്‍ കാള്‍ടെക്സ് ജംഗ്ഷനില്‍ വന്നു നില്ക്കാം ഒറ്റവെട്ടിന് കൊന്നേക്കണം എന്ന് എഴുതിയ മാധ്യമ പ്രവര്‍ത്തക വിനീതയും ഇവരുടെ കണ്ണില്‍ പെട്ടില്ല. കഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: