ന്യൂദൽഹി : വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 122 രൂപയോളം കുറച്ചു. എണ്ണവിപണന കമ്പനികളാണ് ഈ തീരുമാനത്തിന് പിന്നില്‍. ജൂണ്‍ ഒന്ന് മുതല്‍ പുതിയ വില നിലവില്‍ വന്നു.
19 കിലോ ഭാരമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ സിലിണ്ടർ വില 1595 ൽ നിന്നും 1473 രൂപയായി താഴ്ന്നു. അതേസമയം 14.2 കിലോഗ്രാം ഭാരമുള്ള ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
പുതുക്കിയ വില അനുസരിച്ച് മുംബൈയിൽ 1422 രൂപയാണ് സിലിണ്ടറിന് വില. കൊൽക്കത്തയിൽ സിലിണ്ടറിന് 1544 രൂപയും, ചെന്നൈയിൽ 1603 രൂപയുമാണ് പുതിയ വില. കഴിഞ്ഞ മാസവും എണ്ണക്കമ്പനികൾ പാചക വാതക വില കുറച്ചിരുന്നു. സിലിണ്ടറിന് 45 രൂപയാണ് കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: