ന്യൂദല്‍ഹി: മൃഗസ്നേഹികളുടെ സംഘടനയായ പേറ്റയെ (പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് എനിമല്‍) നിരോധിക്കണമെന്നും ഈ സംഘടനയ്ക്ക് പിന്നില്‍ വിദേശരാജ്യങ്ങളുടെയും കമ്പനികളുടെയും ഗൂഢാലോചനയുണ്ടെന്നും പാലുല്പന്ന മേഖലയിലെ സഹകരണകമ്പനിയായ അമുലിന്റെ വൈസ് ചെയര്മാന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന പാലുല്‍പന്നക്കമ്പനികളിലൊന്നായ അമുലിന്റെ വൈസ് ചെയര്മാന് വലംജി ഹംബാലാണ് പ്രധാനമന്ത്രി മോദിയോട് ഈ ആവശ്യം ഉന്നയിച്ചത്.
പേറ്റ (പിഇടിഎ) എന്ന എന്‍ജിഒ(സര്‍ക്കാരിതര സന്നദ്ധസംഘടന) ജനങ്ങളുടെ ജീവിതോപാധി തന്നെ നശിപ്പിക്കുകയാണെന്നും ഹംബാല്‍ ചൂണ്ടിക്കാട്ടി. പേറ്റയുടെ നടപടികള്‍ ഇന്ത്യയിലെ പാലുല്‍പന്നമേഖലയുടെ പ്രതിച്ഛായ തന്നെ തകര്‍ക്കുകയാണ്. – അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയ്ക്ക് മുഖ്യപങ്ക് വഹിക്കുന്ന മേഖലയാണ് പാലുല്‍പന്നമേഖല. എന്നാല്‍ ഈ മേഖലയ്ക്കെതിരെ ശക്തമായ രീതിയില്‍ തെറ്റിദ്ധാരണകള്‍ പരക്കുകയാണ്. പിന്നില്‍ പേറ്റ പോലുള്ള എന്‍ജിഒകളാണ്.- അദ്ദേഹം ആരോപിക്കുന്നു.
ഇന്ത്യയിലെ പാല്വ്യവസായത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഇന്ത്യയിലെ പാലുല്‍പന്നമേഖലയുടെ പ്രതിച്ഛായ തകര്‍ക്കുന്ന ഇത്തരം സംഘടനകളെ നിരോധിക്കണമെന്നും ഹംബാല്‍ മോദിയോട് ആവശ്യപ്പെട്ടു.
ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക വഴി വിദേശത്തെ കൃത്രിമപാല് നിര്‍മ്മാണം നടത്തുന്ന ബഹുരാഷ്ട്രക്കമ്പനികളെ ഇന്ത്യയില്‍ എത്തിക്കാനാണ് എന്‍ജിഒകള്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ സംസ്കാരമനുസരിച്ച് കന്നുകാലികള്‍ അവരുടെ കുടുംബാംഗത്തെപ്പോലെയാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മൃഗങ്ങള്‍ക്കെതിരെ ക്രൂരത കാണിക്കുക എന്ന ചോദ്യമേ ഉദിക്കുന്നില്ല. എന്നാല്‍ കന്നുകാലികളോട് ക്രൂരതകാണിക്കുന്ന എന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ നടക്കുന്നു. വിദേശത്ത് നിന്നും പാലും പാലുല്പന്നങ്ങളും ഇറക്കുമതി ചെയ്യാന്‍ അനുവദിക്കാതെ ഇന്ത്യയെ സ്വന്തം കാലില്‍ നില്ക്കാന് പ്രേരിപ്പിക്കുന്നതാണ് ഇന്ത്യയുടെ പാലുല്‍പന്നമേഖല. തൊഴില്‍ രഹിതരായ 10 കോടി പേര് ഈ മേഖലയില്‍ പണിയെടുക്കുന്നു. ഇത്തരം പ്രചാരവേലകള്‍ ഇന്ത്യയില്‍ നടത്തുന്നത് വിദേശക്കമ്പനികളാണ്. – അദ്ദേഹം പറയുന്നു.
കഴിഞ്ഞ കുറെ നാളുകളായി വെഗന്‍ പാല് ഉല്പാദിപ്പിക്കാന് അമുലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് പേറ്റ. വെഗന്‍ ഭക്ഷണങ്ങള്‍ക്കും പാലിനും വിപണി വളര്‍ന്നുവരുന്നുണ്ടെന്നും അമുലിന് അത് വഴി നേട്ടമുണ്ടാകുമെന്നാണ് പേറ്റ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഫാക്ടറികളെ അടിസ്ഥാനമാക്കിയുള്ള വെഗന്‍ ഉല്പന്നങ്ങളും പാലും അമുലും എത്രയും വേഗം നിര്‍മ്മിക്കണമെന്നാണ് പേറ്റയുടെ ആവശ്യം.
വെഗന്‍ എന്ന വാക്ക് വെജിറ്റേറിയന്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങള്‍ കൂട്ടിയോജിപ്പിച്ച് സൃഷ്ടിച്ച വാക്കാണ്. എല്ലാ മൃഗഉല്പന്നങ്ങളെയും ഒഴിവാക്കിയുള്ള ജീവിതശൈലി സ്വീകരിക്കുന്ന ആളുകളെ പ്രതിനിധീകരിക്കുന്നു വ്യക്തിയെ വെഗന്‍ എന്ന് വിളിക്കാം. എല്ലാ മൃഗഉല്‍പന്നങ്ങള്‍ ഒഴിവാക്കാനും വെഗനിസം നിര്‍ദേശിക്കുന്നു. ഇതാണ് അമുലിന് തലവേദനയാകുന്നത്. തുകല്‍ ഉല്പന്നങ്ങളും ബീഫും പോലുള്ള വ്യവസായങ്ങള്‍ നിലനില്‍ക്കുന്നത് ഇന്ത്യയില്‍ കന്നുകാലികളെ കൊല്ലാന്‍ കിട്ടുന്നതുകൊണ്ടാണെന്ന് പേറ്റ നടത്തിയ ട്വീറ്റ് ഈയിടെ ഏറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: