ന്യൂദല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ, ഐസിഎസ്ഇ, പന്ത്രണ്ടാംക്ലാസ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചുള്ള പൊതു താത്പ്പര്യഹര്ജി സുപ്രീംകോടതി പരിഗണിക്കവേയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഈ അക്കാദമിക വര്‍ഷത്തെ പരീക്ഷകള്‍ ഒഴിവാക്കുന്നതായി കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ മാര്‍ക്ക് കണക്കാക്കുന്നത് സംബന്ധിച്ച് തീരുമാനത്തില്‍ എത്തിയിരുന്നില്ല. കഴിഞ്ഞവര്‍ഷം സ്വീകരിച്ച മാര്‍ഗമുപയോഗിച്ച് മാര്‍ക്കുകള്‍ കണക്കാക്കണമെന്നാണ് അഡ്വ. മമ്താ ശര്‍മ്മ നല്കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ തീരുമാനമാണ് വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
പരീക്ഷ റദ്ദാക്കിയാലും മുന്‍പരീക്ഷകളെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കും ഗ്രേഡും നല്‍കും. പത്താംക്ലാസ് അടക്കമുള്ള മുന്‍ പരീക്ഷകളുടെ മാര്‍ക്കും ഹയര്‍സെക്കന്‍ഡറി കാലത്തെ പഠനമികവും കണക്കിലെടുക്കുമെന്നാണ് സൂചന. ഇരുബോര്‍ഡുകളിലും പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ മാര്‍ക്കും കണക്കിലെടുക്കും. കുട്ടികളുടെ ഭാഗത്തുനിന്നായിരിക്കും തീരുമാനമെന്നും ഉന്നതപഠനത്തിന് അവരെ സഹായിക്കുന്ന തരത്തിലായിരിക്കും മാനദണ്ഡം നിശ്ചയിക്കുക.
സിബിഎസ്ഇയുടെ പന്ത്രണ്ടാംക്ലാസ് പരീക്ഷ ഓഫ്ലൈനായി നടത്താനുള്ള നീക്കത്തിനെതിരേ 300 വിദ്യാര്‍ഥികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: