കൊച്ചി: ഒഡീഷയില്‍ നിന്നുള്ള നാലാമത് ഓക്സിജന്‍ എക്സ്പ്രസ്സ് ട്രെയിനും കേരളത്തിലെത്തി. റൂര്‍ക്കേലയില്‍ നിന്ന് മെഡിക്കല്‍ ഓക്സിജനുമായി ഓക്സിജന്‍ എക്സ്പ്രസ്സ് ട്രെയിന്‍ ടാങ്കറുകള്‍ ഇന്നു വൈകിട്ടാണ് കൊച്ചിയിലെ വല്ലാര്‍പാടത്ത് എത്തിയത്. ഏഴ് ക്രയോജനിക് ടാങ്കറുകളിലായി 133.52 മെട്രിക് ടണ്‍ ഓക്സിജന്‍ ആണ് എത്തിയിട്ടുള്ളത്. 31.05.2021 നാണ് ഓക്സിജന്‍ എക്സ്പ്രസ്സ് ഒഡിഷയില്‍ നിന്നും യാത്ര തിരിച്ചത്. ഇതോടെ ഓക്സിജന്‍ എക്സ്പ്രസ് വഴി കേരളത്തില്‍ എത്തിച്ച ആകെ എല്‍എംഒ 513.72 മെട്രിക് ടണ്‍ ആയി.
നേരത്തെ, മൂന്ന് ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുകളിലായി 380.2 മെട്രിക് ടണ്‍ ഓക്സിജന്‍ വല്ലാര്‍പടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ എത്തിച്ചിരുന്നു.16-05-2021 ന് 117.9 മെട്രിക് ടണ്‍, 22-05-2021 ന് 128.67 മെട്രിക് ടണ്‍, 27.5.2021 ന് 133.64 മെട്രിക് ടണ്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
എത്തിയ ഓക്സിജന്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമിന്റെയും റെയില്‍വേയുടെയും സഹായത്തോടെ ചെറിയ ടാങ്കറുകളിലേക്കു മാറ്റി ജില്ലകളിലേക്ക് എത്തിക്കുന്ന ജോലി പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: